ആലുവ: എടയാറിൽ മാംസ-മാലിന്യ സംസ്കരണം പ്രതിസന്ധിയിൽ. ശനിയാഴ്ച രാത്രിയിലുണ്ടായ തീപ്പിടുത്തത്തിൽ എടയാർ വ്യവസായ മേഖലയിലെ ചെറുകിട മാലിന്യ സംസ്കരണ പ്ലാൻ്റുകളുടെ പ്രവർത്തനം നിലച്ചതോടെയാണ് ആലുവ, കളമശേരി മേഖലകളിലെ സംസ്കരണം നിശ്ചലാവസ്ഥയിലായത്.
ആലുവ, കടുങ്ങല്ലൂർ, വരാപ്പുഴ, തുടങ്ങിയ സ്ഥലങ്ങളിലെ ഇറച്ചിക്കോഴി വിൽപ്പന കേന്ദ്രങ്ങളെയാണ് ഏറ്റവും സാരമായി ഇത് ബാധിച്ചിരിക്കുന്നത്. അന്നന്ന് ശേഖരിച്ച് കോഴി വേസ്റ്റുകൾ കൊണ്ട് പോകുകയാണ് സാധാരണയായി ചെയ്യുന്നത്. രണ്ട് ദിവസമായി ഈ മാലിന്യനീക്കം തടസപ്പെട്ടിരിക്കുകയാണ്. വ്യവസായ മേഖലയിലെ പ്രവർത്തനം പുന:സ്ഥാപിക്കാൻ ഇനിയും ദിവസങ്ങൾ എടുക്കാം. അത് വരെ ഈ മേഖലയിലെ ചെറുകിട സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ വൈകുമെന്ന് ഉറപ്പാണ്. അതു വരെ മാലിന്യ സംസ്കരണം എങ്ങിനെ നടത്തുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: