ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഗതാഗതത്തിനായി തുറന്നു നല്‍കുന്നതിന് മുമ്പ് നടത്തേണ്ട അവസാനവട്ട പരിശോധനയ്ക്കായി പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയര്‍, പാലം വിഭാഗം ചീഫ് എഞ്ചിനീയര്‍, നിരത്തു വിഭാഗം ചീഫ് എഞ്ചിനീയര്‍ എന്നിവരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ചതായി മന്ത്രി ജി. സുധാകരന് അറിയിച്ചു.
ചീഫ് എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലുള്ള സമിതി ഇന്ന് ബൈപ്പാസ് സന്ദര്‍ശിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തിയ ശേഷം നല്കുന്ന റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തിലാകും ബൈപ്പാസ് ഗതാഗതത്തിനായി തുറന്നു നല്‍കുന്നത് സംബന്ധിച്ച് തീരുമാനിക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം മോര്‍ത്ത് നിയോഗിച്ചിട്ടുള്ള ചെന്നൈ ഐഐടി യില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുള്ള വിദഗ്ധര്‍ അടങ്ങുന്ന സംഘം ഭാരപരിശോധന നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യും. ഈ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ബൈപ്പാസ് ജനങ്ങള്‍ക്കായി തുറന്നു നല്കാന് കഴിയുമെന്ന് ജി. സുധാകരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: