തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ കരാറില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സംരക്ഷിച്ചുകൊണ്ട് അന്വേഷണ റിപ്പോര്‍ട്ട്. കോവിഡ് രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ചുവെയ്ക്കാന്‍ യുഎസ് കമ്പനിയുമായി കരാറിലെത്തിയത് സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മാധവന് നായര്‍ കമ്മിറ്റി അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്കുന്ന ഈ റിപ്പോര്‍ട്ടില്‍, അദ്ദേഹത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സ്പ്രിങ്ക്ളറുമായി കരാറിലെത്തിയതും ഇതുസംബന്ധിച്ചുള്ള നടപടികളെല്ലാം കൈക്കൊണ്ടതും ശിവശങ്കറാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംസ്ഥാനത്തെ കൊറോണ വൈറസ് രോഗികളുടെ എണ്ണം വന്‍ തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡാറ്റബേസ് തയ്യാറാക്കാന്‍ വിദേശത്ത് നിന്നുള്ള മലയാളിയുടെ കമ്പനിയുടെ സഹായം തേടിയത്. കരാര്‍ സംബന്ധിച്ചുള്ള ഒരു കാര്യവും സംസ്ഥാന ആരോഗ്യ വകുപ്പോ നിയമ വകുപ്പോ, ചീഫ് സെക്രട്ടറിയോ അറിയാതെയാണ് കരാറില്‍ ഒപ്പുവെച്ചതെന്നും മാധവന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുണ്ട്.
കോവിഡിന്റെ മറവില്‍ സംസ്ഥാനത്തെ രോഗികളുടെ വിവരങ്ങള്‍ സ്പ്രിങ്ക്ളറിന് നല്‍കിയെന്നതാണ് ആരോപണം ഉയര്‍ന്നത്. ഇതിനെതിരെ ജനവികാരം മുറുകിയതോടെ മലയാളി സ്ഥാപിച്ച കമ്പനി ഒരു വിവരവും ചോര്‍ത്തുന്നില്ലെന്നും സ്പ്രിങ്ക്ളര്‍ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നല്‍കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതിനു പിന്നാലെ വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി മാധവന് നായര്‍ കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: