ദില്ലിയുടെ അധീനതയിലാണെന്ന വ്യാജേന ദക്ഷിണ പ്രദേശത്തുള്ള എല്ലാ മുസ്ലിം രാജ്യങ്ങളേയും അടിച്ചമര്‍ത്തി ഒരിക്കല്‍ ദില്ലി സിംഹാസനത്തെയും മറിച്ചിട്ട് അവിടെ പഴയതുപോലെ സ്വതന്ത്ര ഹിന്ദുശാസനം സ്ഥാപിക്കാന്‍ സാധിക്കും എന്നായിരുന്നു ശിവാജിയുടെ ദീര്‍ഘദൃഷ്ടി.
ശിവാജിയും ജയസിംഹനും കൂടി നടത്തിയ സന്ധിപ്രകരണം ദിലേര്ഖാന് ഇഷ്ടമായിരുന്നില്ല. ഞാന്‍ എന്റെ യുദ്ധപാടവവും കൊണ്ട് പുരന്ദര്‍കോട്ട പിടിച്ചു എന്നുപറയാനുള്ള സുവര്‍ണാവസരം ഈ സന്ധിയില്‍ കൂടെ ജയസിംഹന് നഷ്ടപ്പെടുത്തി. യുദ്ധം നിര്‍ത്തി സന്ധിയില്‍ കൂടി കോട്ട കൈവശപ്പെടുത്തി. പഠാന് ആയ ദിലേര്ഖാന് കിട്ടേണ്ടിയിരുന്ന കീര്‍ത്തി രജപുത്രനായ ജയസിംഹന് തട്ടിയെടുത്തു. ഇതായിരുന്നു ദിലേര്‍ഖാന്റെ കോപകാരണം.
ഖാന്റെ മനോഭാവം മനസ്സിലാക്കിയ ജയസിംഹന്, ഖാനെ സമാശ്വസിപ്പിക്കാനായി ശിവാജിയോട് ഖാനുമായി കൂടിക്കാഴ്ച നടത്താന്‍ ആവശ്യപ്പെട്ടു. പുരന്ദര്‍ കോട്ടയിലായിരുന്ന ദിലേര്‍ഖാനുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ ഭയപ്പെടേണ്ട തന്റെ സേനാനായകനെ കൂടെ അയയ്ക്കാം എന്നുകൂടി ജയസിംഹന് കൂട്ടിച്ചേര്‍ത്തു.
ഞാന്‍ ശിവാജിയാണ്. എനിക്ക് ദിലേര്‍ഖാനുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ ഭയമില്ല. താങ്കള്‍ ആവശ്യപ്പെട്ടാല്‍ നിശ്ചയമായും കൂടിക്കാഴ്ചയ്ക്ക് സന്നദ്ധമാണ്. ദിലേര്‍ഖാന്റെ ആ സന്ദര്‍ഭത്തിലെ മനഃസ്ഥിതി അപായകരമായിരുന്നു. ഇത് ശിവാജിയും മനസ്സിലാക്കിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ച ആദരപൂര്‍വം തന്നെ നടന്നു. ഖാന് ശിവാജിയെ സ്നേഹപൂര്‍വം ആലിംഗനം ചെയ്തു. തിരിച്ചുള്ള യാത്രയയപ്പില്‍ ഖാന് രത്നം പതിച്ച വാള്, ചുരിക, സ്വര്ണംകൊണ്ടലങ്കരിച്ച ഒരു കുതിര എന്നിവ ശിവാജിക്ക് സമ്മാനിച്ചു. ഖാന്റെ ഉദാരത ശിവാജിയുടെ പ്രഭാവം ഇതു രണ്ടും ഇതിനു കാരണമായിരുന്നു.
സന്ധിയനുസരിച്ച് ദില്ലി ബാദശാഹയുടെ കൃപയ്ക്കുവേണ്ടി പ്രാര്ത്ഥിച്ചുകൊണ്ടെഴുതിയ കത്തില്‍ ശിവാജി ഒപ്പുവച്ചു. ആ പത്രം ജയസിംഹന് ദാസന്റെ നിവേദന രൂപത്തില്‍ തയ്യാറാക്കിയതായിരുന്നു. സന്ധി നിയമങ്ങളുടെ അംഗീകാരം ഔറംഗസേബില്‍നിന്നും ലഭിക്കുക എന്നത് സാധാരണമായിരുന്നില്ല. മുഗള്‍ ശാസനത്തിന്റെ നിയമമനുസരിച്ച് പത്രം കൈപ്പറ്റാന്‍ വാഹനത്തില്‍ പോകാന്‍ പാടില്ല. അഞ്ച് മൈല്‍ ദൂരം നടന്നു പോകണം. ആയുധം എടുക്കാന്‍ പാടില്ല. വഴി മുഴുവന്‍ അലങ്കരിച്ചിരിക്കണം. സ്വാഗത കമാനങ്ങള്‍ ഉണ്ടായിരിക്കണം.
ദില്ലിയില്‍നിന്നും പത്രം കൊണ്ടുവന്ന ദൂതനുമായി കാണുന്ന സമയത്ത് മുട്ടുകുത്തിയിരുന്ന് ആ പത്രം സ്വീകരിക്കണം. പത്രം തലയില്‍ വെച്ച് വാദ്യഘോഷങ്ങളോടെ തിരിച്ചുപോകണം. ഈ നിയമങ്ങളെല്ലാം മനസ്സിലാക്കിയ സ്വാഭിമാനിയും സ്വാതന്ത്ര്യപ്രേമിയുമായ ശിവാജി, ഭഗവാന് ശിവന് ഹാലാഹലം കുടിച്ചതുപോലെ ശാന്തമായി അതുലനീയമായ മനഃസംയമത്തോടെ അന്തിമലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് എല്ലാം അംഗീകരിച്ചു.
ശിവാജി പ്രകരണം അവസാനിപ്പിച്ച് ജയസിംഹന് ബീജാപ്പൂരിനെ ആക്രമിക്കാന്‍ തയ്യാറെടുത്തു തുടങ്ങി. സന്ധിവ്യവസ്ഥയനുസരിച്ച് ശിവാജിയും ജയസിംഹനോടൊപ്പം പുറപ്പെട്ടു. എന്നാല്‍ ജയസിംഹന് ദൈവാനുകൂല്യം ഉണ്ടായിരുന്നില്ല. ബീജാപ്പൂരിനെ സംബന്ധിച്ച് അവരുടെ നില
നില്‍പ്പിന്റെ പ്രശ്നമായിരുന്നു. അവര്‍ ജീവന്മരണ പോരാട്ടമാണ് നടത്തിയത്. അതുകൊണ്ട് ജയസിംഹന്റെ സേന ചിന്നിച്ചിതറി, ദിലേര്‍ഖാനും പലതവണ പരാജയപ്പെട്ടു.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: