ലഖ്നോ: ഉത്തര്‍പ്രദേശ് പൊലീസ് 15ഉം 22ഉം വയസ്സ് പ്രായമുള്ള ബസ്തി ജില്ലയില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികളെയാണ് ചൊവ്വാഴ്ച രക്ഷിച്ചത്. ഒരു പക്ഷെ അവരെ മനുഷ്യക്കടത്തിന് വരെ ഉപയോഗിച്ചേക്കാമായിരുന്നു എന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ഒരു രഹസ്യസൂചനയെ തുടര്‍ന്ന് യുപിയിലെ ബല്റാംപൂര് സ്വദേശിയായ അഫ്താബിനെ പൊലീസ് പിടികൂടി. ഒളിവില്‍ കഴിയുന്ന അഫ്താബിന്റെ സംഘാംഗങ്ങളെ പിടികൂടാനുള്ള തിരിച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
രണ്ട് പെണ്‍കുട്ടികളില്‍ ഒരാളുടെ സഹോദരന് ബസ്തി പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടതോടെയാണ് കാര്യങ്ങള്‍ പുറത്തായത്. ഹിന്ദു പെണ്‍കുട്ടികളെ, പ്രത്യേകിച്ചും പ്രായപൂര്‍ത്തിയാകാത്തവരെ, വലയില്‍ കുടുക്കുകയാണ് അഫ്താബിന്റെ ആദ്യ തന്ത്രം. ജോലിതരാമെന്ന വാഗ്ദാനം ഉള്‍പ്പെടെ നല്‍കിയാണ് പെണ്‍കുട്ടികളെ വശീകരിക്കുന്നത്. പിന്നീട് അവരെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി ഉപയോഗിക്കുന്നു. ഇവരെ നിര്‍ബന്ധമായി ഇസ്ലാം മതത്തിലേക്ക് മാറ്റുന്ന ചില മുസ്ലിം കച്ചവടക്കാര്‍ക്ക് വില്‍ക്കുകയും ചെയ്യും.
തട്ടിക്കൊണ്ടുപോയ ഈ രണ്ട് പെണ്‍കുട്ടികളുടെ കാര്യത്തിലും അഫ്താബ് അത് തന്നെയാണ് ചെയ്തതെന്ന് പറയുന്നു. മീററ്റിലെ മെവാന നഗരത്തിലെ ഒരു വാടകഫ്ളാറ്റില്‍ ഇവരെ അടച്ചിടുകയായിരുന്നു. അതിന് മുമ്പ് മഥുരയിലെ ഒരു ഒരു വാടകമുറിയില്‍ അടച്ചിട്ടിരുന്നു. അഫ്താബ് തന്നെ ഈ പെണ്‍കുട്ടികളെ പല കുറി ലൈംഗിക പീഡനത്തിന് വിധേയമാക്കിയിരുന്നതായി പറയുന്നു. പിന്നീട് അവരെ നിര്‍ബന്ധിച്ച് ഇസ്ലാമിലേക്ക് മതംമാറ്റി. തുടര്‍ന്ന് അവരെ വില്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് അഫ്താബിനെ പിടികൂടിയത്. പെണ്‍കുട്ടികളെ രക്ഷിക്കുകയും ചെയ്തു.
ചോദ്യം ചെയ്യലിനിടയില്‍ ഹിന്ദു പെണ്‍കുട്ടികളെയാണ് താന്‍ ലാക്കാക്കുന്നതെന്നും അഫ്താബ് സമ്മതിച്ചു. രണ്ട് പെണ്‍കുട്ടികളെയും ജോലി വാഗ്ദാനം ചെയ്താണ് വലയില്‍ കുടുക്കിയതെന്നും അഫ്താബ് പറഞ്ഞു. അഫ്താബിന്റെ സംഘത്തിലുള്ളവരും ഇതാണ് ചെയ്തിരുന്നതെന്ന് പറയപ്പെടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: