കുവൈത്ത് സിറ്റി: 2020 സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കുവൈത്തിൽ നിന്നും 83,574 പ്രവാസികൾ മടങ്ങിയതായി റിപ്പോർട്ട്. ഇതോടെ കുവൈത്തിൽ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികളുടെ എണ്ണം 15 ലക്ഷമായി കുറഞ്ഞു.
കോവിഡ് വ്യാപനത്തിന് മുമ്പ് 33 ലക്ഷം പ്രവാസികൾ കുവൈത്തിലുണ്ടായിരുന്നുവെന്ന് അൽ റായ് ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ 26.5 ലക്ഷം പ്രവാസികളാണ് കുവൈത്തിലുള്ളത്. സർക്കാർ ഏജൻസികളിൽ നിന്നും 2,144 പ്രവാസികളെയാണ് പിരിച്ചുവിട്ടത്. 7,385 ഗാർഹിക തൊഴിലാളികളും മൂന്നു മാസത്തിന്റെ രാജ്യം വിട്ടു.
തൊഴിൽ ശേഷിയിൽ സർക്കാർ മേഖലയിൽ ഇപ്പോൾ അവശേഷിക്കുന്നത് 29 ശതമാനം വിദേശികൾ മാത്രമാണ്. ഇതിൽ 65 ശതമാനം പേർ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലത്തിന് കീഴിലുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: