ന്യൂദല്‍ഹി : ആണ്കുട്ടിയുണ്ടായില്ലെന്ന് ആരോപിച്ച് ഭര്‍ത്താവ് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുകയും മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്പ്പെടുത്തിയൈന്നും പരാതി ദല്‍ഹി സ്വദേശിനിയായ ഹുമ ഹാഷിമാണ് ഭര്‍ത്താവ് ഡാനിഷ് ഹാഷിമിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
23 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് 20ഉം 18ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുമുണ്ട്. മക്കളെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഹുമയെ ക്രൂരമായി മര്‍ദ്ദിക്കുകയും മുത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിക്കുകയായിരുന്നു.
ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായ സ്ഥാപനത്തിന്റെ ഡയറക്ടറാണ് ഡാനിഷ്. ഭര്‍ത്താവ് തന്നെ പലപ്പോഴും ക്രൂരമായി മര്‍ദ്ദിക്കുകയും, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിനും വിധേയയാക്കിയിട്ടുണ്ടെന്നും ഹുമ പറഞ്ഞു. അതേസമയം വിഷയത്തില്‍ അവര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്. പരാതി പിന്‍വലിക്കാനും സമ്മര്‍ദ്ദങ്ങളുണ്ടായി.
ഭര്‍ത്താവിന് പല രാഷ്ട്രീയ നേതാക്കളുമായും ബന്ധമുണ്ട്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോവീസ് ഇതുവരെ തയ്യാറായിട്ടില്ല. അതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹുമ അറിയിച്ചു. ഭര്‍ത്താവിനെതിരെ ദേശീയ വനിത കമ്മിഷനിലും ഹുമയും മക്കളും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: