അബുദാബി: യുഎഇയില്‍ കൊറോണ വൈറസ് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 16 ആക്കിയിരിക്കുന്നു. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പുതിയ അറിയിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
വിവിധ എമിറേറ്റുകളില്‍ കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. ഇനി മുതല്‍ 16 വയസ്സും അതിന് മുകളിലും പ്രായമുള്ള സ്വദേശികള്‍ക്കും താമസക്കാര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. നേരത്തെ ഇത് 18 വയസ്സായിരുന്നു. 21 ദിവസത്തിനിടെ രണ്ട് ഡോസ് വാക്‌സിനാണ് നല്‍കുക. പത്ത് ലക്ഷത്തിലധികം പേർക്ക് ഇതിനോടകം വാക്സിൻ നൽകിക്കഴിഞ്ഞിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ ഉള്ളവർക്കെല്ലാം ഇതിനോടകം വാക്സിൻ നൽകിക്കഴിഞ്ഞു.
വാക്സിനെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി നടക്കുന്ന പ്രചരണങ്ങൾ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്. ഔദ്യോഗിക സ്രോതസുകളിൽ നിന്നോ വിശ്വാസ്യതയുള്ള കേന്ദ്രങ്ങളിൽ നിന്നോ മാത്രമേ വിവരങ്ങൾ ശേഖരിക്കാവൂ എന്ന് അധികൃതർ ആവശ്യപ്പെട്ടു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ നിയമനടപടികൾ ക്ഷണിച്ചുവരുത്തുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: