സൂറത്ത്: റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മേല്‍ ട്രക്ക് പാഞ്ഞുകയറി പതിനഞ്ചുപേര്‍ക്ക് കൊല്ലപ്പെട്ടു. ഗുജറാത്ത് സൂറത്തില്‍ കൊസാമ്പയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചയോടെയാണ് നാടിനെ നടുക്കിയ അതിദാരുണ സംഭവമുണ്ടായത്. കിം മാണ്ട്വി ഹൈവേയില്‍ വച്ച് ട്രക്കും കരിമ്പുമായെത്തിയ ട്രാക്ടറും കൂട്ടിയിടിച്ചു.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ട്രക്ക് റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആളുകളുടെ മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്ന്. പ്രദേശത്ത് 18 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ പന്ത്രണ്ട് പേര് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേര് ആശുപത്രിയിലാണ് മരിച്ചത്. രാജസ്ഥാന് ബന്‍സ്വാര സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
രാജസ്ഥാന് സ്വദേശികളായ തൊഴിലാളികളാണ് അപകടത്തില്‍ മരിച്ചത്. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ അതിശൈത്യമായതിനാല്‍ പുലര്‍ച്ചെ വാഹനമോടിച്ച ഡ്രൈവര്‍ക്ക് കനത്ത മഞ്ഞു വീഴ്ച കാരണം സംഭവിച്ച അപകടമാകുമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: