ബാഴ്സലോണ: ബാഴ്സയുടെ ജേഴ്സയില്‍ ഇതാദ്യമായി ലയണല്‍ മെസി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ ബാഴ്സലോണയ്ക്ക് തോല്‍വി. സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ ബാഴ്സയെ അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അത്ലറ്റിക് ബില്‍ബാവോ അട്ടിമറിച്ചു.
എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിലാണ് മെസി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. അത്ലറ്റിക് താരം ഏസിയര്‍ വില്ലാലിബ്രെയെ കൈയേറ്റം ചെയ്തതിനാണ് പുറത്താക്കിയത്. എണ്പത്തിയൊമ്പതാം മിനിറ്റുവരെ 2-1 ന് മുന്നിട്ടുനിന്ന ശേഷമാണ് ബാഴ്സ തോല്‍വിയിലേക്ക് വഴുതി വീണത്.
ഫ്രഞ്ച് താരം അന്റോയ്ന്‍ ഗ്രീസ്മാനാണ് ബാഴ്സയുടെ രണ്ട് ഗോളുകളും നേടിയത്. ഓസ്കാര്‍ ഡി മാര്‍ക്കോസ് ഏസിയര്‍ വില്ലാലിബ്രെ, ഇനാകി വില്യംസ് എന്നിവരാണ് അത്ലറ്റികിനായി ഗോളുകള്‍ നേടിയത്. അത്ലറ്റിക് ബില്‍ബാവോ ഇത് മൂന്നാം തവണയാണ് സ്പാനിഷ് സൂപ്പര്‍ കപ്പ് സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് 1984, 2015 വര്‍ഷങ്ങളില്‍ സൂപ്പര്‍ കപ്പ് നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: