വാന്‍കോര്‍: ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തെ പിന്തുണച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ തുടര്‍ച്ചയായി പ്രസ്താവനകള്‍ ഇറക്കിയതിന്റെ സത്യം പുറത്തു വരുന്നു. ഖാലിസ്ഥാന്‍ വാദികളായ അവിടുത്തെ സിഖ് പാര്‍ലമെന്റ് അംഗങ്ങളുടെ സമ്മര്‍ദ്ദമാണ് അന്താരാഷ്ട്ര മര്യാദകള്‍ കാറ്റില്‍ പറത്തി മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ ജസ്റ്റിന് ട്രൂഡോ ഇടപെടുന്നതിനു പിന്നില്‍.
338 അംഗ പാര്‍ലമെന്റില്‍ 157 അംഗങ്ങളുമായി ന്യൂനപക്ഷ സര്‍ക്കാറിനെയാണ് ജസ്റ്റിന് ട്രൂഡോ നയിക്കുന്നത്. ആകെ 18 സിഖ് എംപിമാരാണ് കാനഡ പാര്‍ലമെന്റില്‍ ഉള്ളത്. അതില്‍ 13 ഉം ഭരണ കക്ഷിയായ ലിബറല്‍ പാര്‍ട്ടിക്കാരാണ്.
(ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആകെ 13 സിഖ് എംപിമാരാണുള്ളത്). സിഖുകാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പ്രധാനമന്ത്രി ഇന്ത്യയെ വെറുപ്പിച്ചത് ലിബറല്‍ പാര്‍ട്ടിയില്‍ തന്നെ പ്രശ്നം ഉണ്ടാക്കിയിരിക്കുകയാണ്. വ്യവസായ മന്ത്രി നവദീപ് ബെയ്ന്സിന്റെ രാജിയിലെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ ശക്തമായ സഹായിയാണ് ഇന്ത്യന്‍ വംശജനായ കനേഡിയന്‍ സിഖ് നവദീപ് ബെയ്ന്‍സ്. ‘വ്യക്തിപരമായ കാരണങ്ങളാല്‍ രാഷ്ട്രീയം ഉപേക്ഷിച്ചു. ഇനിയുള്ള കാലം തന്റെ കുട്ടികള്‍ക്കും കുടുംബത്തിനും ഒപ്പം സമയം ചിലവഴിയ്ക്കാന്‍ തീരുമാനിച്ചു’ എന്നു പറഞ്ഞാണ് രാജി എങ്കിലും യാഥാര്‍ത്ഥ്യം അതല്ല. ഖാലിസ്ഥാന്‍ വാദികളും അഴിമതിക്കാരുമായ സിഖ് വംശജരായ എം പിമാരുമായി പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയക്ക് വഴിവിട്ട ബന്ധമുണ്ട് എന്നാണ് പുതിയ വാര്‍ത്തകള്‍
2013 ല്‍ ജസ്റ്റിന് ട്രൂഡോയുടെ ആദ്യ മന്ത്രി സഭ മുതല്‍ പ്രധാന പങ്കുവഹിച്ചയാളാണ് നവദീപ് ബെയ്ന്‍സ്.2018 നവംബറില്‍ നവദീപ് ബെയ്ന്‍സും മറ്റൊരു ലിബറല്‍ മുന്‍ എംപി രാജ് ഗ്രെവാലും തമ്മില്‍ പീല്‍ ഡിസ്ട്രിക്ടില്‍ 20 ഏക്കര്‍ ഭൂമി ഇടപാടില്‍ ക്രമക്കേട് നടത്തിയത് വന്‍ വാര്‍ത്തയായിരുന്നു. നിയമനിര്‍മ്മാതാക്കള്‍ ഉള്‍പ്പെട്ട അഴിമതി ആരോപണം കാനഡയെ ഞെട്ടിച്ചു. പ്രാദേശിക അധികാരികള്‍ അന്വേഷണത്തിന് ഉത്തരവിടുകയും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിനെ ഏര്‍പ്പെടുത്തുകയും ചെയ്തു.
ഒന്റാറിയോ പ്രവിശ്യയില്‍ നിന്ന് ഭാവി വികസനത്തിനായി ബ്രാംപ്ടണ്‍ സിറ്റി സ്ഥലം വാങ്ങിയതിലാണ് അഴിമതി നടന്നത്. ഭൂമി വാങ്ങുവാനുള്ള പദ്ധതികള്‍ ബ്രാംപ്ടന്‍ സിറ്റിയില്‍ ഉള്ള സിഖ് ജീവനക്കാരുടെ ഒത്താശയില്‍ മുന്‍കൂട്ടി അറിഞ്ഞ ബെയ്ന്‍സും ഗ്രെവാലും ചേര്‍ന്ന് കൂടിയ തുകയക്ക് വാങ്ങിപ്പിച്ചു.
അടങ്കല്‍ ചെലവ് ആയ 3.3 മില്യണ്‍ ഡോളറിന് നഗരം വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലം ഒടുവില്‍ 4.4 മില്യണ്‍ ഡോളറിനാണ് വാങ്ങിയത്. പൊതു ഖജനാവില്‍ നിന്ന് 1.1 മില്യണ്‍ ഡോളര്‍ അധികമായി നല്കി. അധിക തുക ഇരുവരും എടുത്തു. ഭൂമി ഇടപാടില്‍ ഉള്‍പ്പെട്ട കമ്പനി ഗോര്‍വേ ഹെവന്‍ ആയിരുന്നു, അതിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ ഗ്രേവല്‍, പ്രധാനമന്ത്രി ട്രൂഡോയ്ക്കൊപ്പം 2018 ലെ ഇന്ത്യയിലേക്കുള്ള യാത്രയില്‍ പങ്കെടുത്തു. കമ്പനിയുടെ പകുതിയോളം ഡയറക്ടര്‍മാരും ലിബറല്‍ പാര്‍ട്ടിക്ക് നല്ല സംഭാവനകള്‍ നല്‍കിയിട്ടുണ്ട് .ജനാധിപത്യ സംവിധാനങ്ങളെ താഴെത്തട്ടില്‍ ഉള്ള സിറ്റി ഓഫീസുകളായില് വരെ ദുരുപയോഗം ചെയ്ത അഴിമതില്‍ ഓന്നായിട്ടാണ് ഇതിനെ മാധ്യമങ്ങള്‍ കണ്ടത്.
നവദീപ് ബെയ്ന്‍സ് ലോക സിഖ് സംഘടന അംഗമാണ്.കനേഡിയന്‍ സര്‍ക്കാരിനുള്ളിലെ ആക്രമണാത്മക ഖാലിസ്ഥാനി അനുഭാവികളില്‍ ഒരാളായി നവദീപ് ബെയ്ന്‍സ് കണക്കാക്കപ്പെടുന്നു.ഖാലിസ്ഥാനി അനുകൂല റാഡിക്കല്‍ സംഘടനയായ വേള്‍ഡ് സിഖ് ഓര്ഗനൈസേഷന് (ഡബ്ല്യുഎസ്ഒ) ബെയ്ന്സിനെ വളര്‍ത്തി എടുക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.
1984 ജൂലൈയില്‍ ഓപ്പറേഷന് ബ്ലൂസ്റ്റാറിനു ശേഷം രൂപീകരിച്ച സിഖുകാരുടെ സംഘടനയായ കാനഡ ആസ്ഥാനമായുള്ള ഡബ്ല്യുഎസ്ഒ ഖാലിസ്ഥാന്റെ ആവശ്യം പരസ്യമായി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ് . ഈ പ്രസ്ഥാനത്തിന് സര്‍ക്കാര്‍ നല്കുന്ന പിന്തുണയും ഇവര്‍ക്കുള്ള സാമ്പത്തിക സ്രോതസുകളും വലുതാണ്
കാനഡയില്‍ മാത്രമല്ല, വടക്കേ അമേരിക്കയിലും യൂറോപ്പിലുടനീളം, ഡബ്ല്യുഎസ്ഒയുടെ സമൂലമായ സിഖ് ഘടകങ്ങള്‍ അതത് രാജ്യങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥയെ അവരുടെ പ്രത്യയശാസ്ത്രത്തിന് ഒരു രാഷ്ട്രീയ പിന്തുണാ അടിസ്ഥാനത്തില്‍ അടിത്തറ കെട്ടിപ്പടുക്കുന്നതിന് ഉപയോഗിച്ചു. മറ്റൊരു ഖാലിസ്ഥാന്‍ അനുകൂല തീവ്രവാദ ഗ്രൂപ്പായ സിഖ് ഫോര്‍ ജസ്റ്റിസിനൊപ്പം (സിഎഫ്ജെ) ലോക സിഖ് സംഘടനയും സിഖുകാര്‍ ഫോര്‍ ജസ്റ്റിസും ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന് ധനസഹായം നല്‍കുന്നുണ്ട്.ഇവര്‍ പാര്‍ട്ടി സീറ്റുകള്‍ വിലയ്ക്ക് വാങ്ങുക ആയിരുന്നു.
രാജി വച്ച നവദീപ് ബെയ്ന്സിന്റെ പിതാവ് ഡബ്ല്യുഎസ്ഒയുടെ ഒരു പ്രമുഖ നേതാവാണ്, കൂടാതെ ഇന്ത്യന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രമായ ഡിക്സി ഗുരുദ്വാരയുമായി (മിസ്സിസ്സാഗ സിറ്റി) ബന്ധപ്പെട്ടിരുന്നു. 1985 ലെ എയര്‍ ഇന്ത്യ ബോംബിംഗ് കേസ് അന്വേഷിക്കുന്നതിനുള്ള സാക്ഷിയായി കനേഡിയന്‍ അധികാരികള്‍ അദ്ദേഹത്തിന്റെ ഭാര്യാ പിതാവ് ദര്ശന് സിംഗ് സൈനിയെ പട്ടികപ്പെടുത്തിയിരുന്നു.
2007 ഫെബ്രുവരിയില്‍ ഭീകരവിരുദ്ധ നിയമനിര്‍മ്മാണത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ, അന്നത്തെ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍, ബെയ്ന്സിന്റെ ഭാര്യാ പിതാവിനെ എയര്‍ ഇന്ത്യ ബോംബാക്രമണവുമായി ബന്ധമുണ്ടെന്ന് എടുത്തുകാട്ടിയിരുന്നു. ഈ ആക്രമണത്തില്‍ ബ്രിട്ടീഷ്, ഇന്ത്യന്‍,കനേഡിയന്‍ പൗരന്മാര്. ഉള്‍പ്പെടെ 329 പേര് കൊല്ലപ്പെട്ടിരുന്നു .
ഭീകരവിരുദ്ധ നിയമനിര്‍മ്മാണം പാര്‍ലമെന്റില്‍ നടപ്പിലാക്കാതിരിയ്ക്കാന് ബെയ്സന് എതിര്‍ത്ത് വോട്ടു രേഖപ്പെടുത്തിയത് ശ്രദ്ധേയമായി.
ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റം, വിസ തട്ടിപ്പു, വ്യാജ വര്‍ക്ക് പെര്‍മിറ്റുകള്‍, എന്നിവ ഉള്‍പ്പടെ
ഖാലിസ്ഥാന്‍ തീവ്രവാദ ശൃംഖല സ്പോണ്സര് ചെയ്യുന്നതിനു പുറമേ, മറ്റ് നിരവധി അഴിമതി ഇടപാടുകളിലും ബെയ്ന്‍സ് പങ്കാളിയാണ്. കഴിഞ്ഞ വര്‍ഷം കുപ്രസിദ്ധമായ ഫോര്‍ട്ട് ഈറി ഗുരുദ്വാര അഴിമതിയിലും നവദീപ് ബെയ്ന്സിന്റെ പേര് ഉയര്‍ന്നു. ഗുരുദ്വാരയുടെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള മൂന്ന് മതപ്രബോധകരെ സ്പോണ്സര് ചെയ്യുകയും അവര്‍ക്ക് ഒട്ടാവ ഭരണകൂടത്തില്‍ നിന്ന് പ്രത്യേക വിസകള്‍ ലഭിക്കുകയും ചെയ്തു. പോലീസ് അന്വേഷണത്തില്‍ ഗുരുദ്വാര പ്രവര്‍ത്തനക്ഷമമല്ലെന്നും ഇന്ത്യയില്‍ നിന്ന് അനധികൃതമായി കുടിയേറുന്നവരെ കടത്തിവിടാന്‍ ബെയ്ന്‍സും കൂട്ടാളികളും ഒരു മറയായി ഗുരുസ്വരയുടെ രജിസ്റെഷന് ഉപയോഗിയ്ക്കുന്നു എന്നും വ്യക്തമായി.
മതപരമായ പ്രവര്‍ത്തനങ്ങളുടെ മറവില്‍ അനധികൃതമായി കുടിയേറ്റക്കാരെ കൊണ്ടുവരുന്നതിനായി ബെയ്ന്‍സ് ഒരു ഗുരുദ്വാരയുടെ രേഖകള്‍ വ്യാജമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുമെന്നും കണ്ടെത്തി.
ലിബറല്‍ പാര്‍ട്ടി നേതാവും,ഇന്ത്യന്‍ വംശജ സിഖുകാരും ചേര്‍ന്ന് നടത്തുന്ന അഴിമതികള്‍ കാനഡയുടെ ജനാധിപത്യ മൂല്യങ്ങള്‍ക്കും,വിശ്വാസങ്ങള്‍ക്കും ഘടകവിരുദ്ധം ആണ്. ഇന്ത്യയിലെ ഡല്‍ഹി,ഹരിയാന,പഞ്ചാബ് എന്നിവിടങ്ങളില്‍ ഉള്ള ഐഇഎല്‍ടിഎസ് കോച്ചിംഗ് സെന്ററുകളും കാനഡയിലെ നിരവധി കോളേജുകളും ഗുരുദ്വാരകളും അടങ്ങുന്ന ഒരു ഇമിഗ്രേഷന്‍ അവിശുദ്ധ ബന്ധം ബെയ്ന്‍സും പിതാവും ചേര്‍ന്ന് നടത്തുന്നു. ഇമിഗ്രെഷന്‍ സംവിധാനങ്ങളില്‍ കയറി കൂടി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചു സ്റ്റുഡന്റ് വിസകള്‍,വര്‍ക്ക് പെര്‍മിറ്റുകള്‍,ആശ്രിത വിസകള്‍ എന്നിവ നിര്‍മ്മിയ്ക്കുക വഴി കോടിക്കണക്കിനു രൂപയുടെ അഴിമതി ആണ് നടന്നിട്ടുള്ളത്.പാരലല്‍ കൊളേജുകള്‍ക്ക് സമാനം ആയ കോളേജുകള്‍ സ്ഥാപിയ്ക്കുകയും,പിന്‍വാതിലിലൂടെ കേട്ടറിവ് പോലും ഇല്ലാത്ത കോഴ്സുകള്‍ അനുവാദം വാങ്ങി സിഖ് വിദ്യാര്‍ത്ഥികളെ വ്യാജ സര്ടിഫിക്കറ്റുകള് വഴി കാനഡയില്‍ കൊണ്ട് വരുന്നു
ടെലികോം രംഗത്ത് കാനഡയിലെ ചൈനീസ് കമ്പനികളെ അനുകൂലിച്ചു കൊണ്ട് പല പേരുകളില്‍ ഉള്ള കമ്പനികള്‍ക്ക് അനുവാദം നല്കിയതും അഴിമതിയുടെ മറ്റൊരു ഏടാണ്.
ഇന്റര്‍നെറ്റ് വില ഉയര്‍ത്താന്‍ ടെലികോം കമ്പനികളെ അനുകൂലിക്കുന്നുവെന്ന ആരോപണം അദ്ദേഹം നേരിടുന്നു. മൊത്തക്കച്ചവട നിരക്കുകള്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ട് വന്‍കിട ടെലികോം കമ്പനികളുമായി സഹകരിച്ചതായും ബെയ്ന്‍സിനെതിരെ ആരോപിക്കപ്പെടുന്നു.
ട്രൂഡോ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ, ശരിയായ ദേശീയ സുരക്ഷാ അവലോകനമില്ലാതെ നവ്ദീപ് ബെയ്ന്‍സ് ഒന്നിലധികം ചൈനീസ് കമ്പനികള്‍ക്ക് നല്കിയ അനുവാദവും വിവാദം ആണ്.ശരിയായ ദേശീയ സുരക്ഷാ അവലോകനമില്ലാതെ ചൈനീസ് ടെലികോം ഭീമനായ ഹൈറ്റെറയെ കാനഡയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നതിനുള്ള തിരക്കിട്ട ശ്രമം രാജിയ്ക്കു മുന്‍പ് അദ്ദേഹം നടത്തിയിരുന്നു.
പൊതു ചരക്കുകള്‍ വാങ്ങുന്നതില്‍ സിഖ് ട്രാന്‍സ്പോര്‍ട്ടിങ് കമ്പനികള്‍ വഴി അഴിമതി നടത്തിയെന്നും ആരോപിക്കപ്പെടുന്നു. 200 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന പൊതു സംഭരണ ക്രമക്കേടിലാണ് ബെയ്ന്‍സിനെതിരെ ആരോപണം. ഉല്‍പ്പാദന സൗകര്യമില്ലാത്ത ഒരു സിഖ് കമ്പനിക്ക് ടെണ്ടര്‍ നല്‍കിയെന്ന ആരോപണം ബെയ്ന്‍സ് നേരിടുന്നു.
മോദി സര്‍ക്കാര്‍ ആരംഭിച്ച കാര്‍ഷിക പരിഷ്കാരങ്ങളെ എതിര്‍ത്ത് ദില്ലി തെരുവുകളില്‍ തമ്പടിച്ചിരിക്കുന്ന ഇന്ത്യയിലെ പ്രതിഷേധക്കാരോട് നവദീപ് ബെയ്ന്‍സും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ബ്രാംപ്ടണിലെ നിരത്തുകളില്‍ ഇമ്മിഗ്രെഷന് നിയമങ്ങള്‍ കാറ്റില്‍ പരാതി ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേതനവുംഭക്ഷണവും നല്കി രാവിലെ മുതല്‍ കര്‍ഷക അനുകൂല സമരം സംഘടിപ്പിയ്ക്കുന്നതില്‍ മുഖ്യ കണ്ണി ബെയ്നും അവര്‍ നടത്തുന്ന ഗുരുദ്വാരയുംകോളേജുകളും ആണ്.
പല തീവ്രവാദ ബന്ധം ഉള്ളവരെയുംവ്യാജ വിടയില്‍ കാനഡയില്‍ കൊണ്ടുവന്നു പാര്‍പ്പിയ്ക്കുവാന്‍ ബെയ്ന്‍ തന്റെ അധികാരവും ഭരണ ക്രമങ്ങളും ഉപയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: