തിരുവനന്തപുരം: കിഫ്ബി സിഎജി റിപ്പോര്‍ട്ടിനെതിരെ വീണ്ടും ധനമന്ത്രി തോമസ് ഐസക്ക്. കരടില്‍ ഇല്ലാത്ത കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തുവെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കുമ്പോഴുള്ള പ്രസ്താവന കീഴ്വഴക്കമില്ലാത്തതെന്ന് വി ഡി സതീശന് എംഎല് ചൂണ്ടിക്കാട്ടി.
നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്നതിന് മുന്‍പു സിഎജി റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് മന്ത്രി തോമസ് ഐസക്ക് പുറത്തുവിട്ടത് നേരത്തേ വിവാദമായിരുന്നു. സിഎജി റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ പുറത്തുവിട്ടത് സഭയുടെ പവിത്ര കളങ്കപ്പെടുത്തുന്നതിന് തുല്യമണെന്നും മന്ത്രി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും വി ഡി സതീശന് നിയമസഭയിലും ആവര്‍ത്തിച്ചു.
കീഴ്വഴക്കമില്ലാത്തതും നിയമസഭാ ചട്ടങ്ങളിൽ ഉള്പ്പെടാത്തതുമായതിനാല് ധനമന്ത്രിയുടെ ഇന്നത്തെ പ്രസ്താവന ഒഴിവാക്കണമെന്നും വി ഡി സതീശന് ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ ധനമന്ത്രിക്ക് സംസാരിക്കാന്‍ അനുമതി നല്കി. തുടര്‍ന്നാണ് നവംബറില്‍ ഉന്നയിച്ച എല്ലാ ആക്ഷേപങ്ങളും നിയമസഭയിലും തോമസ് ഐസക്ക് ആവർത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: