ന്യൂദല്‍ഹി: കര്‍ഷകസമരത്തിന്റെ ഭാഗമായി ഹരിയാനയിലെ കൈതാലില്‍ കര്‍ഷകര്‍ കോവിഡ് വാക്‌സിന്‍ നല്‍കാനെത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ അക്രമമഴിച്ച് വിട്ടതായി റിപ്പോര്‍ട്ട്. അക്രമം ഭയന്ന് ഡോക്ടര്‍മാര്‍ രംഗം വിട്ടതോടെ ഇവിടെ കോവിഡ് വാക്സിന്‍ നല്‍കുന്ന പരിപാടി തടസ്സപ്പെട്ടു.
കര്‍ഷകസമരത്തിന് ആക്കം കൂട്ടുന്നതിന്റെ ഭാഗമായാണ് കര്‍ഷകര്‍ അക്രമം അഴിച്ചുവിട്ടത്. പിന്നീട് കൈതാല്‍ പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് അക്രമികളെ തുരത്തിയത്. ഹരിയാനയില്‍ കര്‍ഷകര്‍ തുടര്‍ച്ചയായി അക്രമത്തിന്റെ പാത സ്വീകരിക്കുന്നത് തലവേദനയായിരിക്കുകയാണ്. രാജ്യത്ത് കര്‍ഷകര്‍ കോവിഡ് വാക്സിന്‍ നല്‍കുന്ന പരിപാടി ഭംഗം ചെയ്യുന്ന ആദ്യത്തെ സംഭവമാണിത്.
നേരത്തെ ഹരിയാനമുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പങ്കെടുക്കേണ്ട പരിപാടിയിലും കര്‍ഷകര്‍ അക്രമം അഴിച്ചുവിട്ടിരുന്നു.
















