ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഭംഗം വരുത്താതെ കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്രയാദവ്.
അതേ സമയം നേരത്തെ നിശ്ചയിച്ചതുപോലെ ട്രാക്ടര്‍ റാലി നടത്തുകതന്നെ ചെയ്യുമെന്നും ദില്ലിയിലെ ഔട്ടര്‍ റിംഗ് റോഡിലായിരിക്കും റിപ്പബ്ലിക് ദിനത്തിന് റാലി നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. റാലിയില്‍ പങ്കെടുക്കുന്ന ട്രാക്ടറുകളില്‍ ഇന്ത്യന്‍ പതാകകള്‍ കെട്ടുമെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതിഷേധമാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ക്രമസമാധാനപ്രശ്നം പരിഹരിക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി ദില്ലി പൊലീസ് കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്തവ കൂടിയാലോചനകള്‍ നടത്തി. അതേ സമയം കേന്ദ്രം ദില്ലി പൊലീസ് വഴി സൂപ്രിംകോടതിയില്‍ ട്രാക്ടര്‍ റാലി തടയണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. ഇത് സുപ്രീംകോടതി 19ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: