ഇസ്ലാമബാദ്: ചൈനയുടെ റോഡ്നിര്മ്മാണത്തിനെതിരെ പാക്കധിനിവേശ കശ്മീരില്‍ വന്‍ പ്രക്ഷോഭം. ചൈനയിലെ യാര്ക്കണ്ഡു മുതല്‍ പാക്കധിനിവേശ കശ്മീര്‍ വരെയാണ് ചൈന 33 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നത്. പാക്കധിനിവേശ കശ്മീരില്‍ എത്തിയാല്‍ ഇന്ത്യയുടെ വളരെ അടുത്തായി. ഇന്ത്യയാണ് അവരുടെ ലക്ഷ്യമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ആയുധങ്ങളും സൈന്യത്തെയും സുഗമമായി എത്തിക്കാനുള്ള റോഡാണിതെന്ന് പിഒകെ നേതാവ് അംജദ് അയൂബ് മിര്‍സ ചൂണ്ടിക്കാട്ടി. ചൈനയുടെ ആധിപത്യത്തിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും അയൂബ് ആവശ്യപ്പെട്ടു. ജനുവരില്‍ 13 മുതല്‍ ഇതിനെതിരെ പ്രക്ഷോഭം രൂപപ്പെട്ടുവരികയാണ്. പാക്കധിനിവേശ കശ്മീരില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് റോഡ് പണിയുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
ലഡാക്ക് അടക്കമുള്ള അതിര്‍ത്തിക്കപ്പുറം പാക്കിസ്ഥാനും ഇന്ത്യയുമായുള്ള അതിര്‍ത്തിയിലും കണ്ണുവയ്ക്കുകയാണ് ചൈന. ചൈനീസ് നീക്കത്തിനെതിരെ പാക്കധിനിവേശ കശ്മീരില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധങ്ങള്‍ക്കു നേരെ പാക്കിസ്ഥാന് അക്രമം അഴിച്ചുവിട്ടിരുന്നു. കണ്ണീര് വാതക പ്രയോഗത്തിലും വെടിവയ്പ്പിലുമാണ് സമരം അവസാനിച്ചത്.
സമരക്കാര്‍ പോലീസ് ചെക്ക് പോസ്റ്റ് കത്തിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് രണ്ടു ദിവസമായി ഈ മേഖലയില്‍ പോലീസ് തേര്‍വാഴ്ചയാണ്. റോഡ് അടച്ചു. കറന്റ് കട്ട് ചെയ്തു. കുടിവെള്ളം പോലും ഇല്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: