കോഴിക്കോട്: പുതിയ പദവികളൊന്നും ഏറ്റെടുക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്. നിയസഭാ തെരഞ്ഞെടുപ്പില്‍ വടകര ലോക്സഭാ മണ്ഡലത്തിന് പുറത്ത് പ്രചാരണത്തിനിറങ്ങില്ല. ഇത് തന്റെ ഉറച്ച തീരുമാനമാണ്. പുനഃസംഘടനയെക്കുറിച്ച് പറയേണ്ടതെല്ലാം പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്. തീരുമാനമെടുക്കേണ്ടതും ഗുണദോഷങ്ങളുടെ ഉത്തരവാദിത്വവും നേതൃത്വത്തിനാണെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂട്ടായ ചര്‍ച്ചയും പ്രവര്‍ത്തനവും വേണമെന്നത് പറഞ്ഞുകഴിഞ്ഞു. കൂടുതലായി ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: