കണ്ണീരു വീണ്
നനയുമീ
കടലാസില്‍ ഞാന്‍
എന്തെഴുതി നിറയ്ക്കുവാന്‍
വഴിയിലൊക്കെ
വാക്കുകള്‍
ചിതറിവീണുനില്ക്കവെ
നിന്റെ സ്നേഹം പടരുവാന്‍
എന്തുഞാന്‍ ചെയ്തിടും
വലയില്‍ വീണ
കിളികളായ്
ഞങ്ങളൊക്കെ
മാറവേ
വലയറുത്തു
പോകുവാന്‍
കവിത ചൊല്ലി
കവിത ചൊല്ലി
കനിവുമായ്
വന്നിടുംവഴികളൊക്കെ
ശൂന്യമായ്ത്തീര്ന്നിടും
ആധിപൂണ്ടു
നിന്നിടും
വേളയില്‍
നിന്‍സ്വരം
അമൃതവര്‍ഷമായ്
കാതില്‍ വന്നുവീഴവേ
വലയിലും
വയലിലും
ഞങ്ങളാര്‍ത്തു
പാടിടും
പേക്കിനാവു
പോയിടും
ശുഭ്രതാരകം പോല്‍
നീവിണ്ണില് നിന്ന്
ഞങ്ങളെ
നോക്കി നിന്നിടും
പ്രതികരിക്കാൻ ഇവിടെ എഴുതുക: