കോട്ടയം: ചിക്കന്‍ഗുനിയ മുതല്‍ കൊറോണ വരെ ഭീതി പടര്‍ത്തിയ സംസ്ഥാനത്ത് ആശങ്ക പരത്തി പുപ്പല്‍ രോഗം പടരുന്നു. മാരകവും അപൂര്‍വ്വവുമായ മ്യൂക്കര്‍മൈക്കോസിസ് എന്ന രോഗമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരില്‍ ഒരാള്‍ ഈ രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചു. തിരുവഞ്ചൂര്‍ സ്വദേശി പടിഞ്ഞാറേക്കുറ്റ് മുരളീധരനാ(47)ണ് മരിച്ചത്. മൂന്ന് മാസക്കാലത്തെ ചികിത്സക്കിടെ മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം.
മരത്തടി ചിതല്‍ തിന്നുതീര്‍ക്കുന്നത് പോലെ ശരീരത്തിലെ കോളങ്ങളെ തിന്നുതീര്‍ക്കുകയാണ് ഈ പൂപ്പല്‍. ഈ രോഗം ബാധിച്ച് ഇന്ത്യയില്‍ പത്തോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അഹമ്മദാബാദില്‍ 44 പേര്‍ക്കും, ദല്‍ഹിയില്‍ 13 പേര്‍ക്കും പുപ്പല്‍ ബാധയേറ്റു. കാഴ്ചശക്തി നഷ്ടമായതുള്‍പ്പെടെ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ബാധിച്ചവരും ഏറെയാണ്. പ്രതിരോധ ശക്തി കുറഞ്ഞവരിലും സ്്റ്റിറോയിഡ് ചേര്‍ന്ന മരുന്ന് അമിതമായി കഴിക്കുന്നവരിലും രോഗ ബാധക്ക് വലിയ സാദ്ധ്യതയാണ്. തലച്ചേര്‍, നെഞ്ച്, വയര്‍, ത്വക്ക്, ശരീരം എന്നി ഭാഗങ്ങളിലാണ് രോഗം പെട്ടെന്ന് ബാധിക്കുന്നത്. മൂക്കിലൂടെ തലച്ചോറിലേക്ക് പെട്ടെന്ന് പടരുന്നു. ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയവയ്‌ക്കു ചികിത്സ തേടിയവര്‍, അവയവമാറ്റ ശസ്ത്രക്രിയയ്‌ക്ക് വിധേയരായവര്‍ തുടങ്ങിയവര്‍ പൂപ്പല്‍ പിടിപെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍പെടുന്നു എന്നാണ് ആരോഗ്യ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
യഥാസമയം രോഗം കണ്ടെത്തി, ചികിത്സ തുടങ്ങിയില്ലെങ്കില്‍ മരണം ഉറപ്പാണ്. മ്യൂക്കര്‍മൈക്കോസിസ് തലച്ചോറിനെയും ശ്വാസകോശത്തേയും ബാധിച്ചാല്‍ രോഗം ഗുരുതരമാകുന്നു. മസ്തിഷ്‌കം, തലയോട്ടിക്കുള്ളിലെ അറകള്‍, ശ്വാസകോശം എന്നിവയെയാണ് മ്യൂക്കര്‍മൈക്കോസിസ് പ്രധാനമായി ബാധിക്കുക. ഏത് അവയവത്തെയാണോ ബാധിച്ചത് എന്നത് അനുസരിച്ച് രോഗലക്ഷണങ്ങളും മാറും. മുഖത്തെ ഒരുഭാഗത്തു തടിച്ചു നീരുവരിക, പനി, തലവേദന തുടങ്ങിയവയാണു പൊതുവായ ലക്ഷണങ്ങള്‍. രോഗബാധയുണ്ടായാല്‍ ശരീരത്തിലെ ഒരു പ്രദേശത്ത് ആകെ ബാധിക്കും.
ഇതു വേഗത്തില്‍ പടരുകയും കോശങ്ങളെ ജീര്‍ണിപ്പിക്കുകയും ചെയ്യും. രക്തധമനികളില്‍ ബാധിക്കുന്നതോടെ ശരീരത്തിന്റെ ആ ഭാഗത്തേക്ക് രക്തയോട്ടം ഇല്ലാതാകും. ശരീരത്തില്‍ കുത്തിവയ്‌ക്കുന്ന മരുന്ന് മറ്റു ഭാഗത്തേക്ക് എത്തുന്നതു പോലും ഇതു തടയും. വേഗത്തില്‍ കണ്ടെത്തുകയും മറ്റ് ഭാഗങ്ങളിലേക്ക് പകരുന്നതിനു മുന്‍പ് ചികിത്സ ആരംഭിക്കുകയും ചെയ്യുകയാണ് പ്രധാനം. ക്യാന്‍സര്‍ ചികിത്സ പോലെ ഫംഗസ് ബാധിച്ച കോശങ്ങളെ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ കൂടുതല്‍ പ്രദേശത്തേക്ക് ബാധിച്ചാല്‍ ചികിത്സയ്‌ക്ക് പരിമിതിയുമുണ്ടാകും.
രോഗലക്ഷണങ്ങള്‍
അസഹ്യമായ തലവേദന
മുഖത്തിന്റെ ഒരു വശം മാത്രം വിയര്‍ക്കുക
നെഞ്ച് വേദന
പനി
ശ്വാസ തടസം
പകരുകയില്ല
പുപ്പല്‍ രോഗമാണെങ്കിലും ഓരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരാനുള്ള സാദ്ധ്യത തീരിയില്ലെന്നാണ് ആരോഗ്യ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ആന്റിഫംഗല്‍ മാത്രം
ആന്റിഫംഗല്‍ ഇന്‍ജക്ഷന്‍ മാത്രമാണ് ഏക പ്രതിവിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: