Categories: India

ചരിത്ര നിമിഷത്തിന്റെ ഭാഗമാകാനായതില്‍ അഭിമാനം; സുരക്ഷയും ഗുണവും സാക്ഷ്യപ്പെടുത്തുന്നതിന് വാക്‌സിന്‍ സ്വയം സ്വീകരിച്ച് അദാര്‍ പൂനെവാല

ലോകത്തെ ഏറ്റവും വലിയ കൊറോണ വാക്സിനേഷന്‍ പ്രക്രിയയ്ക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിക്കുന്നെന്നും അദാര്‍ പൂനെവാല

Published by

പുനെ : കൊറോണ പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വയം സ്വീകരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പുനെവാല. വാക്‌സിന്‍ സ്വയം സ്വീകരിച്ച വിവരം പുനെവാല തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.  

ചരിത്ര നിമിഷത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. വാക്സിന്റെ സുരക്ഷയും ഗുണവും സാക്ഷ്യപ്പെടുത്തുന്നതിനാണ് തങ്ങളുടെ സ്ഥാപനമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ നിര്‍മ്മിച്ച വാക്സിന്‍ സ്വയം സ്വീകരിക്കുന്നതെന്ന് കുത്തിവെയ്‌പ്പ് സ്വീകരിച്ചതിന് ശേഷം അദ്ദേഹം അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ കൊറോണ വാക്സിനേഷന്‍ പ്രക്രിയയ്‌ക്ക് തുടക്കം കുറിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിക്കുന്നെന്നും അദാര്‍ പൂനെവാല കൂട്ടിച്ചേര്‍ത്തു.  

വിവിധ ജില്ലകളിലായി രാജ്യത്തെ മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് വാക്സിന്‍ നല്‍കും. ഒരു ബൂത്തില്‍ നൂറ് പേര്‍ക്കെന്ന കണക്കിലാണ് നല്‍കുക. ഒരു മാസത്തില്‍ രണ്ട് തവണ 28 ദിവസത്തെ ഇടവേളയിലാണ് ഇത് സ്വീകരിക്കേണ്ടത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക