തിരുവനന്തപുരം: ഡോളര്‍കടത്ത് കേസില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്യും. ജനുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഷൈന്‍ എ ഹക്കിന് നോട്ടിസ് നല്കി. നയതന്ത്ര പ്രതിനിധികളല്ലാത്തവര്‍ക്ക് ഷൈന്‍ തിരിച്ചറിയില്‍ കാര്‍ഡ് നല്‍കിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കേസില്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസറെ കസ്റ്റംസ് നേരത്തേ ചോദ്യം ചെയ്തിരുന്നു.
കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴികളുടെ അടിസ്ഥാനത്തിലാണ് ഷൈന്‍ എ ഹക്കിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നത്. ഈ കേസിലെ പ്രധാന പ്രതിയായ ഈജിപ്ഷ്യന്‍ പൗരന് ഖാലിദിന് നയതന്ത്ര പരിരക്ഷ ഇല്ലാതിരുന്നിട്ടും നയതന്ത്ര തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: