ന്യൂദല്‍ഹി : ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകളെ തുടര്‍ന്ന് സ്വകാര്യ നയം നടപ്പിലാക്കാനുള്ള തീരുമാനം വാട്സ്ആപ്പ് നീട്ടിവെച്ചു. ജനങ്ങള്‍ക്കിടയില്‍ നിന്നും വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഈ നടപടി. സ്വകാര്യതാ നയം നടപ്പിലാക്കുന്നത് മെയ് 15 വരെയാണ് നിലവില്‍ നീട്ടിവെച്ചിരിക്കുന്നത്. ജനങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകള്‍ നീക്കുന്നതിന് വേണ്ടി നടപടികള്‍ കൈക്കൊള്ളുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
അതേസമയം വ്യക്തിഗത സന്ദേശങ്ങള്‍ എല്ലായ്പ്പോഴും എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് സ്വകാര്യമായി തുടരുന്നതാണ്. ഫേസ്ബുക്കുമായി നേരത്തേയും ഡേറ്റ പങ്കിട്ടിരുന്നു. എന്നാല്‍ ഇത് വിപുലീകരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും വാട്സ്ആപ്പ് അധികൃതര്‍ അറിയിച്ചു. പുതിയ നയത്തിന്റെ പ്രഖ്യാപനത്തോടെ വാട്സ്ആപ്പ് ഉപഭോക്താക്കളില്‍ പലരും സിഗ്നല്‍, ടെലിഗ്രാം എന്നിവയിലേക്ക് കൂട്ടത്തോടെ മാറിയിരുന്നു. ഇതിനു പിന്നാലയാണ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും നയം നടപ്പിലാക്കുന്നത് നീട്ടിവെയ്ക്കുകയാണെന്നും വാട്സ്ആപ്പ് അധികൃതര്‍ അറിയിച്ചത്.
വാട്സ്ആപ്പ് വഴി അയയ്ക്കുന്ന സന്ദേശത്തിലെ വിവരങ്ങള്‍ എന്താണെന്നോ മറ്റാര്‍ക്കും നല്‍കില്ല. ഇക്കാര്യങ്ങളില്‍ സ്വകാര്യതയുണ്ടാകും. ഫോണ്‍ നമ്പറോ വാട്ട്സ്ആപ്പ് വരിക്കാര്‍ എവിടേക്കെല്ലാം പോകുന്നുവെന്നോ ഉള്ള വിവരങ്ങള്‍ ഫേസ്ബുക്കിനോ മറ്റുള്ളവര്‍ക്കോ ചോര്ത്തിനല്കില്ല. ബിസിനസ് ചാറ്റുകളിലെ ബിസിനസ് സംബന്ധമായ വിവരങ്ങള്‍ മാത്രമേ കൈമാറുകയുള്ളൂവെന്നാണു വാട്സ്ആപ്പ് വിശദീകരണം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: