തിരുവനന്തപുരം: പാല് ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയുടെ വക്കിലെത്തിച്ച വികസനതന്ത്രം തന്നെ തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 385 കോടി രൂപയാണ് മൃഗപരിപാലനത്തിന് വകയിരുത്തിയിട്ടുള്ളത്. 50 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു നടപ്പാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിക്ക് വകയിരുത്തുന്നുവെന്ന് അദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. രാത്രികാലമടക്കം കൃഷിക്കാര്‍ക്ക് വെറ്റിനറി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള ആംബുലന്‍സ് വാഹനസൗകര്യമടക്കമുള്ള കേന്ദ്രങ്ങള്‍ ബ്ലോക്കുകളില്‍ സ്ഥാപിക്കും. 10 കോടി രൂപ വകയിരുത്തുന്നു.
ഡയറി വകുപ്പിന് 96 കോടി രൂപ വകയിരുത്തുന്നു. 40 കോടി രൂപ മില്‍ക്ക് ഷെഡ്ഡ്, തീറ്റപ്പുല്ല് വികസന പദ്ധതിക്കും 14 കോടി രൂപ കാലിത്തീറ്റ സബ്സിഡിക്കും വകയിരുത്തുന്നു.
2021-22ല്‍ 1500 കോടി രൂപ മത്സ്യ മേഖലയില്‍ ചെലവഴിക്കുമെന്ന് അദേഹം പറഞ്ഞു.
വാര്‍ഷിക പദ്ധതിയില്‍ 209 കോടി രൂപ തീരദേശ വികസനത്തിനു വകയിരുത്തുന്നു. ഇതിനു പുറമേ കിഫ്ബിയില്‍ നിന്ന് ഫിഷിംഗ് ഹാര്‍ബറുകള്‍ക്ക് 209 കോടി രൂപ, കടല്‍ഭിത്തി 109 കോടി രൂപ, ആശുപത്രികളും സ്കൂളുകളും 165 കോടി രൂപ, 65 മാര്‍ക്കറ്റുകള്‍ക്ക് 193 കോടി രൂപ എന്നിങ്ങനെ മൊത്തം 676 കോടി രൂപ ചെലവഴിക്കും.
ചേര്‍ത്തല ചെല്ലാനം പോലുള്ള പല തീരപ്രദേശങ്ങളിലും കടല്‍ഭിത്തി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. മുന്‍ഗണനാ അടിസ്ഥാനത്തില്‍ ഈ പ്രദേശങ്ങളിലെ തീരസംരക്ഷണത്തിനു കിഫ്ബിയില്‍ നിന്നും 100 കോടി രൂപ അനുവദിക്കുന്നു. തീരദേശ റോഡുകള്‍ക്കുവേണ്ടി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് 100 കോടി രൂപ വകയിരുത്തുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് തീരപ്രദേശത്ത് 13018 വീടുകള്‍ നിര്‍മ്മിച്ചു. 2021-22ല്‍ ലൈഫ് മിഷനില്‍ നിന്ന് 300 കോടി ചെലവില്‍ 7500 വീടുകള്‍ നിര്‍മ്മിക്കും. 50 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്ന 2500 മത്സ്യത്തൊഴിലാളികളെ 250 കോടി രൂപ ചെലവഴിച്ച് പുനര്‍ഗേഹം പദ്ധതിയില്‍ പുനരധിവസിപ്പിക്കും.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് ആധുനിക സംവിധാനങ്ങളോടെ 100 ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് വായ്പ അനുവദിക്കും. 25 ശതമാനം സബ്സിഡിയുണ്ടാകും. യൂണിറ്റ് ഒന്നിന് 1.7 കോടി രൂപയാണ് ചെലവ്. 25 കോടി രൂപ വകയിരുത്തുന്നു.
ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും മത്സ്യകൃഷിക്കും വേണ്ടി 92 കോടി രൂപ അനുവദിക്കുന്നുവെന്നും അദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: