Categories: India

“അദേഹത്തിന്റെ ആദര്‍ശങ്ങള്‍ സ്വാധീനിച്ചു; ഇന്ത്യയിലെ യുവാക്കള്‍ തിരുക്കുറല്‍ വായിക്കണം”; തിരുവള്ളുവറെ അനുസ്മരിച്ച് പ്രധാനമന്ത്രി

ഇന്ത്യയിലെ യുവജനത തിരുക്കുറല്‍ കൂടുതല്‍ വായിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. പ്രധാനമന്ത്രി ട്വറ്ററില്‍ കുറിച്ചു. തമിഴിലായിരുന്നു ട്വീറ്റ്.

Published by

ന്യൂദല്‍ഹി: തിരുവള്ളുവറിന്റെ പിറന്നാള്‍ ദിനത്തില്‍ അദേഹത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പല തലമുറകളിലുമുള്ള ആളുകളെ  അദേഹത്തിന്റെ ആദര്‍ശങ്ങള്‍ സ്വാധീനിച്ചു. ഇന്ത്യയിലെ യുവജനത തിരുക്കുറല്‍ വായിക്കണമെന്നും മോദി പറഞ്ഞു.  

‘തിരുവള്ളുവര്‍ ദിനത്തില്‍ ആരാധ്യനായ തിരുവള്ളുവറിനെ ഞാന്‍ നമിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകളും പ്രവൃത്തികളും അദ്ദേഹത്തിന്റെ അതുല്യമായ അറിവിനേയും അനുഗ്രഹീതജ്ഞാനത്തേയും പ്രതിഫലിക്കുന്നു. പല തലമുറകളിലുമുള്ള ആളുകളെ  അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍  ക്രിയാത്മകമായി സ്വാധീനിച്ചു. ഇന്ത്യയിലെ യുവജനത തിരുക്കുറല്‍ കൂടുതല്‍ വായിക്കണമെന്ന് ഞാന്‍  അഭ്യര്‍ത്ഥിക്കുന്നു. പ്രധാനമന്ത്രി ട്വറ്ററില്‍ കുറിച്ചു.  തമിഴിലായിരുന്നു ട്വീറ്റ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by