മുംബൈ: 213 റണ്‍സെന്ന ദല്‍ഹി പടുത്തുയര്‍ത്തിയ വലിയ വിജയലക്ഷ്യം അനായാസം മറികടന്ന് ടീം കേരള. മുംബൈക്കെതിരായ മത്സരത്തിലെ ഹീറോ ആയ മുഹമ്മദ് അസ്ഹറുദ്ദീനെ ഗോള്‍ഡന്‍ ഡക്കായി കേരളത്തിന് നഷ്ടമായെങ്കിലും റോബിന് ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 19 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് കേരളത്തിന്റെ വിജയം. കേരളത്തിന്റെ തുടര്‍ച്ചയായ മൂന്നാം വിജയം ആണിത്. 133 റണ്‍സ് കൂട്ടുകെട്ടാണ് റോബിന് ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് നേടിയത്. 54 പന്തില്‍ 91 റണ്‍സ് നേടിയ ഉത്തപ്പ പുറത്താകുമ്പോള്‍ 13 പന്തില്‍ 9 റണ്‍സ് മാത്രമായിരുന്നു കേരളം നേടേണ്ടിയിരുന്നത്. വിഷ്ണു വിനോദ് 38 പന്തില്‍ 71 റണ്‍സും സല്മാന് നിസാര്‍ 3 പന്തില്‍ 10 റണ്‍സും നേടി കേരളത്തിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. റോബിന് ഉത്തപ്പ 8 സിക്സും വിഷ്ണു വിനോദ് 5 സിക്സുമാണ് മത്സരത്തില്‍ നേടിയത്.
ആദ്യ രണ്ട് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനവുമായി എത്തിയ കേരളത്തിന് കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ ഹീറോ മുഹമ്മദ് അസ്ഹറുദ്ദീനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായത് തുടക്കത്തിലെ തിരിച്ചടിയായി. കേരള ഇന്നിംഗ്സിലെ മൂന്നാം പന്തില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ അസ്ഹറിനെ വീഴ്ത്തി ഇഷാന്ത് ശര്‍മ്മയാണ് കേരളത്തിന് ആദ്യ പ്രഹരം നല്‍കിയത്.
അധികം വൈകാതെ ക്യാപ്റ്റന്‍ സഞ്ജു സാംസണെ(16) കേരളത്തിന് നഷ്ടമായപ്പോള്‍ ടീം സ്കോര്‍ 30 ആയിരുന്നു. പിന്നീട് സച്ചിന് ബേബിയും റോബിന് ഉത്തപ്പയും ചേര്‍ന്ന് 41 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും ലളിത് യാദവ് 11 പന്തില്‍ 22 റണ്‍സ് നേടിയ സച്ചിന് ബേബിയെ മടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: