Categories: World

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, ഏഴ് മരണം, നിരവധി പേർക്ക് പരിക്ക്, കെട്ടിടങ്ങൾ തകർന്നു വീണു

വെള്ളിയാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. ഏഴു സെക്കന്റോളം സമയം ഭൂചലനം നീണ്ടു നിന്നെന്നാണ് ഇന്തോനേഷ്യൻ ദുരന്ത ലഘൂകരണ ഏജൻസി അറിയിച്ചിരിക്കുന്നത്.

Published by

ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ ഭൂചലനം. സുലേവസി ദ്വീപിൽ ഉണ്ടായ ഭൂചലനത്തിൽ ഏഴു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇന്തോനേഷ്യൻ ദുരന്ത ലഘൂകരണ ഏജൻസി അറിയിച്ചു. നിരവധി കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.  

വെള്ളിയാഴ്‌ച്ച പുലർച്ചെ ഒരു മണിയോടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി. ഏഴു സെക്കന്റോളം സമയം ഭൂചലനം നീണ്ടു നിന്നെന്നാണ് ഇന്തോനേഷ്യൻ ദുരന്ത ലഘൂകരണ ഏജൻസി അറിയിച്ചിരിക്കുന്നത്.

മജെന നഗരത്തിന് ആറു കിലോമീറ്റർ വടക്ക് കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഹോട്ടലുകൾ, ആശുപത്രി, ഗവർണറുടെ ഓഫീസ്, ഷോപ്പിംഗ് മാൾ എന്നിവയെല്ലാം ഭൂകമ്പത്തെ തുടർന്ന് തകർന്നു വീണു. പ്രദേശത്തെ വൈദ്യുതി വിതരണവും തടസപ്പെട്ടിട്ടുണ്ട്. ഭൂകമ്പത്തിൽ തകർന്നു വീണ ആശുപത്രി കെട്ടിടത്തിൽ പന്ത്രണ്ടോളം രോഗികളും ജീവനക്കാരും കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോർട്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by