മുംബൈ : ലഹരി മരുന്ന് ഇടപാട് കേസില്‍ മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രി നവാബ് മാലിക്കിന്റെ മകളുടെ ഭര്‍ത്താവ് സമീര്‍ ഖാന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കസ്റ്റഡിയില്‍. മയക്കുമരുന്ന് കേസുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കോടതിയാണ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഈ മാസം 18 വരെ സമീര്‍ ഖാനെ കസ്റ്റഡിയില്‍ വിട്ടയയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
ലഹരിമരുന്ന് കേസിലെ പ്രതികളുമായി പണമിടപാട് നടത്തിയ കേസില്‍ കഴിഞ്ഞ ദിവസം സമീര്‍ ഖാനെ എന്‍സിബി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയാണ് ഇക്കാര്യം അറിയിച്ചത്.
ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതികളുമായി സമീര്‍ ഖാന് 20,000 കോടി രൂപയുടെ പണമിടപാട് നടത്തിയതായി എന്‍സിബി കണ്ടെത്തിയിരുന്നു. എന്‍സിബിയുടെ പിടിയിലായ ബ്രിട്ടീഷ് പൗരന് കരണ്‍ സജ്നാനിയുമായി സമീര്‍ ഖാന് പണമിടപാട് നടത്തിയതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് കരണ്‍ അടക്കം മൂന്ന് പേര് എന്‍സിബിയുടെ പിടിയിലാവുന്നത്. ഇവരുടെ പക്കല്‍ നിന്നും 200 കിലോ ലഹരിമരുന്നും പിടികൂടിയിട്ടുണ്ട്. കരണിനേയും സംഘത്തേയും ചോദ്യം ചെയ്തതില്‍ നിന്നാണ് സമീര്‍ ഖാനെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍സിബിക്ക് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: