തിരുവനന്തപുരം : ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ 20 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ കെ ഡിസ്ടക് പ്ലാറ്റ്ഫോം വഴിയാകും തൊഴില്‍ അവസരങ്ങള്‍ നല്‍കുക. അമ്പത് ലക്ഷം അഭ്യസ്ഥ വിദ്യര്‍ക്ക് കെ ഡിസ്ക് വഴി പരിശീലനവും നല്‍കും.
പ്രവാസി ക്ഷേമത്തിന് ഈ സര്‍ക്കാരിന് 180 കോടി ചെലവഴിക്കാനായി. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ 68 കോടി മാത്രമാണ് ഈ വകയില്‍ ചെലവഴിച്ചത്. ഇത് കീടാതെ വര്‍ക് നിയര്‍ ഹോം പദ്ധതിക്കായി 20 കോടിയും വിതരണം ചെയ്തു. വര്‍ക്ക് സ്റ്റേഷന് സൗകര്യം സര്‍ക്കാര്‍ നല്‍കും. വര്‍ക് നിയര്‍ ഹോം പദ്ധതിക്ക് 20 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
തൊഴില്‍ അന്വേഷകര്‍ക്ക് ലാപ്ടോപ്പ് വിതരണം പദ്ധതി. എല്ലാ കുടുംബങ്ങളിലും ഒരു ലാപ്ടോപ്പ് പദ്ധതി നടപ്പിലാക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ലാപ്ടോപ്പ് വാങ്ങുന്നതിന് സബ്സീഡി നല്‍കും. സ്ത്രീകള്‍ക്ക് പ്രത്യേക തൊഴില്‍ പദ്ധതി. സ്ത്രീ പ്രൊഫഷണലുകള്‍ക്ക് ഹ്രസ്വ പരിശീലനം നല്കി ജോലിക്ക് പ്രാപ്തരാക്കും. എത്ര അലക്കിയാലും വെളുക്കാത്ത പഴന്തുണി പോലെ എന്ന് തുടങ്ങുന്ന കവിതയിലെ വരികള്‍ ഉദ്ധരിച്ചാണ് സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കിനെ ധനമന്ത്രി വിശേഷിപ്പിച്ചത്. വര്‍ക്ക് ഫ്രംഹോം, വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്ക് കെഎഫ്സി, കെഎസ്എഫ് ഇ, കേരള ബാങ്ക് വായ്പ്പകള്‍ ലഭ്യമാക്കും.
വീട്ടിലിരുന്ന് പണിയെടുക്കുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കും. ബ്ലോക്ക് മുന്‍സിപ്പല്‍ മേഖലയില്‍ ചുരുങ്ങിയത് 5000 സ്ക്വയര്‍ ഫീറ്റ് സ്ഥലം കണ്ടെത്തിയാല്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ജോലിക്കെടുക്കുന്നവര്‍ക്ക് ഇത്തരം സെന്ററുകളില്‍ സൗകര്യങ്ങള്‍ നല്‍കും.
കോളേജുകള്‍ക്ക് 100 കോടി. ഉന്നത വിദ്യാഭ്യാസത്തിന് ആറിന പദ്ധതി. സര്‍വ്വകലാശാല വികസനത്തിന് 2000 കോടി. 1000 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. പുതിയ കോഴ്സുകള്‍ അനുവദിക്കും. സര്‍വ്വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍. അഭ്യസ്ഥവിദ്യരുടെ തൊഴില്‍ദാന പദ്ധതികള്‍ കേരളത്തില്‍ അപര്യാപ്തമാണ്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിന്റെ തൊഴിലില്ലായ്മ നിരക്ക് എന്നിരിക്കെ ഇത് പരിഹരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: