തൃശൂര്‍: ദേശീയപാത വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ ഫെബ്രുവരി 15 നകം പൂര്‍ത്തിയാകും. ദേശീയപാത ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട യോഗത്തിലാണ് തീരുമാനം. കാടിക്കാട് തുടങ്ങി കൊടുങ്ങല്ലൂര്‍ വീപ്പി തുരുത്ത് വരെയുള്ള പാതയോരത്തെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വിലയിരുത്തുന്നതിനായിരുന്നു യോഗം. 63.5 കിലോമീറ്റര്‍ ദേശീയപാത വികസനത്തിനായി 205.4697 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
കാപ്പിരിക്കാട് മുതല്‍ തളിക്കുളം വരെയും തളിക്കുളം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുമായി രണ്ട് സെക്ടറായി സ്ഥലമേറ്റെടുക്കല്‍ തിരിച്ചിട്ടുണ്ട്. സ്ഥലം നല്‍കിയവര്‍ക്ക് മുഴുവന്‍ അര്‍ഹമായ പ്രതിഫലം ലഭ്യമാക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലാ കലക്ടറാണ് ആര് ആര് പാക്കേജ് കമ്മിറ്റിയുടെ ചെയര്മാന്. കണ്‍വീനര്‍ സ്ഥാനത്ത് ഡെപ്യൂട്ടി കലക്ടര്‍ ഐ.പാര്‍വ്വതിദേവിയാണ്. ഫെബ്രുവരി 15ന് മുമ്പ് ജില്ലയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും യോഗം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: