സിനിമാ പുറത്തിറങ്ങിയിട്ടും അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കിയില്ല. സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയ്‌ക്ക് സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ലോക്ഡൗണിനിടെ പത്തോളം സിനിമകളാണ് അദ്ദേഹം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്തത്.
ഇതില്‍ തില്ലര്‍, ക്ലൈമാക്‌സ്, നേക്കഡ്, പവര്‍സ്റ്റാര്‍, മര്‍ഡര്‍, 12 ‘ഒ’ ക്ലോക്ക്, ദിഷ എന്‍കൗണ്ടര്‍ എന്നീ ചിത്രങ്ങള്‍ രാംഗോപാല്‍ വര്‍മ്മയാണ് സംവിധാനം ചെയ്തത്. എന്നാല്‍ ഇതില്‍ പല അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കിയിരുന്നില്ല. 1.25 കോടിയോളം രൂപ പ്രതിഫലമായി നല്‍കാനുണ്ട്.
ഇതുമായി ബന്ധപ്പെട്ട് നിരവധി കത്തുകള്‍ സംവിധായകന് അയച്ചെങ്കിലും കത്തുകള്‍ കൈപ്പറ്റാന്‍ അദ്ദേഹം തയാറായില്ല. ഇതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് എഫ്ഡബ്ല്യുഐസിഇ പറഞ്ഞു.
രാംഗോപാല്‍ വര്‍മ്മയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കില്ല. മോഷന്‍ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിഷന്റേയും പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെയും ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിട്ടുണ്ടെന്നും എഫ്ഡബ്ല്യൂഐസിഇ അറിയ്ിച്ചു. അതിനിടെ രാം ഗോപാല്‍ വര്‍മ തന്റെ അടുത്ത സിനിമയും പ്രഖ്യാപിച്ചു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതമാണ് ചിത്രത്തിന് ആധാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: