കാസര്‍കോട്: ജില്ലയിലെ വഴിയോര കച്ചവടം വീണ്ടും സജീവമായി. ഒരുപാട് പേരുടെ വരുമാനമാര്‍ഗ്ഗമാണ് ഈ വഴിയോര കച്ചവടം. കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗമായ പഴയ ബസ് സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ് എന്നിവയുടെ ഇരുഭാഗങ്ങളിലുമായുളള ഈ വഴിയോര കച്ചവടം ജനങ്ങളുടെ നിത്യ കഴ്ചയാണ്.
ലോക്ഡൗണ്‍ പ്രഖ്യാച്ചതോടെ വഴിയോര കച്ചവടക്കാരുടെ വരുമാന മാര്‍ഗ്ഗം നിലച്ചു. പിന്നീട് ക്രമേണ രാജ്യത്ത് കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വന്ന് തുടങ്ങിയതും ഇവരെ കാര്യമായി തുണച്ചില്ല. എന്നാല്‍ ഇപ്പോള്‍ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് തന്നെ എല്ലാം പഴയരീതിയിലേയ്‌ക്ക് മടങ്ങാന്‍ തുടങ്ങിയ സാഹചര്യത്തില്‍ നഗരത്തിന്റെ തിരക്ക് പഴയ തിരക്കിലേക്ക് വന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യത്തെ പോലെ തന്നെ വഴിയോര കച്ചവടങ്ങളും സജീവമായി തുടങ്ങിയിരിക്കുന്നു.
കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് എല്ലാവരും കച്ചവടം നടത്തുന്നത്. നിരവധി കുടുംബങ്ങളാണ് ഈ വഴിയോര കച്ചവടത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ ജീവിച്ചു പോകുന്നത്. ആഘോഷ കാലത്താണ് വഴിയോര കച്ചവടക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ കച്ചവടം ലഭിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം അതും അവരെ തുണച്ചില്ല. കാരണം ഓണം, വിഷു, ക്രിസ്തുമസ്, ദീപാവലി, പെരുന്നാള്‍ തുടങ്ങി എല്ലാ ആഘോഷങ്ങളും കൊറോണ നിയന്ത്രണത്തിലായിരുന്നു. സാധാരണക്കാരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നത് ഇത്തരം വഴിയോര കച്ചവടക്കാര്‍ തന്നെ എന്ന് പറയാതിരിക്കാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: