ബാങ്കോക്ക്: ഇന്ത്യയുടെ സൈന നെഹ്വാളും കിഡംബി ശ്രീകാന്തും തായ്ലന്ഡ് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. അതേസമയം എച്ച്.എസ്. പ്രണോയി, സമീര്‍ വര്‍മ്മ, സൗരഭ് വര്‍മ്മ എന്നിവര്‍ ആദ്യ റൗണ്ടില്‍ പുറത്തായി.
സൈന ആദ്യ റൗണ്ടില്‍ മലേഷ്യയുടെ കിസോണയെ അനായാസം പരാജയപ്പെടുത്തി. സ്കോര്‍: 21-15, 21-15. ശ്രീകാന്ത് ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ തന്നെ സൗരഭ് വര്‍മയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 21-12, 21-11. മത്സരം 31 മിനിറ്റില്‍ അവസാനിച്ചു.
എച്ച്.എസ്. പ്രണോയി ആദ്യ റൗണ്ടില്‍ മലേഷ്യയുടെ ലീ സി ജിയതോട് തോറ്റു. സ്കോര്‍ 21-13, 14-21, 8-21.
സമീര്വര്മയെ ഇന്തോനേഷ്യയുടെ ഷേസാര്‍ ഹിരണ്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. 5-21, 17-21
ഇന്ത്യയുടെ മുന്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യനായ പി.കശ്യപ് ആദ്യ റൗണ്ട് മത്സരത്തിനിടെ പരിക്കേറ്റ പിന്മാറി. കാനഡയുടെ ജേസന്‍ ആന്റണിക്കെതിരായ മത്സരത്തിലെ മൂന്നാം ഗെയിമില്‍ 8-14 പിന്നിട്ടു നില്ക്കുമ്പോള് മസില്പിടിത്തത്തെ തുടര്‍ന്നാണ് പിന്മാറിയത്. ആദ്യ സെ്റ്റ് ആന്റണിയും (12-9 )രണ്ടാം സെറ്റ് കശ്യപും (21-13) നേടി.
ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീം രണ്ടാം റൗണ്ടില്‍ കടന്നു. സത്വിക്സൈരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ആദ്യ റൗണ്ടില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് ദക്ഷിണ കൊറിയയുടെ ലിയോങ്-കിങ് ജംങ് സഖ്യത്തെ തോല്‍പ്പിച്ചു.
സ്കോര്‍: 19-21, 21-16, 21-14.
അതേസമയം ഇന്ത്യയുടെ അര്ജുന്-ധ്രുവ് കപില സംഖ്യം ആദ്യ റൗണ്ടില്‍ തോറ്റു. മലേഷ്യയുടെ ഓംഗ് സിന്-തിയോ ഇ സഖ്യമാണ് ഇന്ത്യന്‍ ജോഡിയെ തോല്‍പ്പിച്ചത്. സ്കോര്‍: 21-13,8-21, 22-24.
ഇന്ത്യയുടെ സിക്കി റെഡ്ഡി- സുമീത് റെഡ്ഡി സഖ്യം മിക്സഡ് ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. ചുങ് മാന്‍ താങ്- യങ് സ്യൂട്ട് ടീമിനോട് 20-22, 17-21 എന്ന സ്കോറിന് തോറ്റു.
കഴിഞ്ഞ ദിവസം ശ്രീകാന്തിന് കൊറോണ പരിശോധനയ്ക്കിടെ സംഘാടകരില്‍ നിന്ന് മോശമായ പരിചരണമാണ് ലഭിച്ചത്. കൊവിഡ് പരിശോധനയ്ക്കിടെ ശ്രീകാന്തിന്റെ മൂക്കില്‍ നിന്ന് രക്തം വന്നിരുന്നു. ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തയുടന്‍ തന്നെ ഒരു ഡോക്ടര്‍ ശ്രീകാന്തിനെ പരിശോധിക്കാന്‍ എത്തിയിരുന്നെന്ന് ബാഡ്മിന്റണ്‍ ലോക ഫെഡറേഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: