മുസ്ലിംലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി എന്ന് ആദ്യം പറഞ്ഞത് ബിജെപിയാണ്. എന്നാല്‍ അന്ന് അതത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കോണ്‍ഗ്രസിനെ മുസ്ലിംലീഗ് ആണ് നയിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ പറഞ്ഞിരിക്കുന്നു. പിണറായി അതുകൊണ്ടും നിര്‍ത്തിയില്ല. യുഡിഎഫില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഹസന്‍, കുഞ്ഞാലിക്കുട്ടി, അമീര്‍ എന്നിവരാണ് എന്നുകൂടി പറഞ്ഞുവച്ചു. ആദ്യത്തേത് മുസ്ലിംലീഗ് എന്ന രാഷ്‌ട്രീയ പാര്‍ട്ടിയെ മാത്രം ഉന്നം വെച്ചുള്ളതാണെങ്കില്‍ രണ്ടാമത്തേത് മുസ്ലിം സമുദായത്തെ മുഴുവന്‍ ലക്ഷ്യം വച്ചുള്ളതാണ്. കോണ്‍ഗ്രസ്, മുസ്ലിംലീഗിന് കീഴ്പ്പെട്ടു എന്ന് പിണറായി പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് കേവലം ലീഗ് എന്ന രാഷ്‌ട്രീയ പാര്‍ട്ടിയെ അല്ല മുസ്ലിം സമുദായത്തിന് കോണ്‍ഗ്രസ് കീഴടങ്ങി എന്നാണ്. ഇതു വ്യക്തമാക്കാന്‍ തന്നെയാണ് ഹസ്സന്‍, കുഞ്ഞാലിക്കുട്ടി, അമീര്‍ എന്ന പ്രയോഗം കൂടി നടത്തിയത്. ഇതിനു പിന്നില്‍ വലിയ ലക്ഷ്യങ്ങള്‍ പിണറായിക്കുണ്ട്. യുഡിഎഫില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ വര്‍ദ്ധിച്ചുവരുന്ന മുസ്ലിം സ്വാധീനവും സാന്നിധ്യവും കോണ്‍ഗ്രസിലെ ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. ഈ അസ്വസ്ഥത മുതലെടുക്കുക എന്നതാണ് പിണറായിയുടെ ലക്ഷ്യം. ഒരര്‍ത്ഥത്തില്‍ ഒരു ഹിന്ദു ക്രിസ്ത്യന്‍ ഏകീകരണം യുഡിഎഫിന് എതിരായി ഉണ്ടാക്കാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത്. ആ ഏകീകരണം ബിജെപിക്കും ഗുണംചെയ്തേക്കാം. അതു തടയുക എന്നതും പിണറായിയുടെ ലക്ഷ്യമാണ്. പിണറായിയുടെപ്രസ്താവനയുടെ പശ്ചാത്തലം ഇതാണ്.
ലീഗ്-സിപിഎം ബന്ധം
ചത്തകുതിര എന്ന് നെഹ്റു വിശേഷിപ്പിച്ച മുസ്ലിം ലീഗ് ഇപ്പോള്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന നിലയില്‍ എത്തിയിരിക്കുന്നു. ഇതിനു കാരണം കോണ്‍ഗ്രസ് നിരന്തരമായി നടത്തിയ മുസ്ലിം പ്രീണനമാണ്. കോണ്‍ഗ്രസ് ഹിന്ദുക്കള്‍ക്ക് എതിരായ നടപടികള്‍ പലപ്പോഴും സ്വീകരിച്ചു. മുസ്ലീങ്ങളുടെ എല്ലാ ആവശ്യങ്ങളും ന്യായാന്യായങ്ങള്‍ നോക്കാതെ നടത്തിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ ഹിന്ദുക്കളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നടത്തിക്കൊടുത്തില്ല. മലബാറില്‍ യുഡിഎഫില്‍ മേല്‍ക്കൈ ലീഗിനായിരുന്നു. അവിടെ കോണ്‍ഗ്രസ്, ലീഗിനെതിരായി ആരും വളരുവാന്‍ അനുവദിച്ചില്ല. അങ്ങനെ ആദ്യം മലബാറില്‍ കോണ്‍ഗ്രസ് ലീഗിന് കീഴിലായി. കോണ്‍ഗ്രസിന് തലയെടുപ്പുള്ള നേതൃത്വം ഇല്ലാതായി. യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാണക്കാട് തങ്ങളെ ആശ്രയിക്കുക എന്നത് കോണ്‍ഗ്രസ് അംഗീകരിച്ചു. ഇങ്ങനെ മലബാറിലെ ചോദ്യം ചെയ്യാനാവാത്ത ശക്തിയായി ലീഗ് മാറി. ലീഗിന് വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പ് സ്ഥിരമായി നല്‍കുക വഴി അവര്‍ക്ക് മലബാറിന് പുറത്തേക്കും സ്വാധീനം വളര്‍ത്താന്‍ സാധിച്ചു. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ലീഗ് മുസ്ലിം സമുദായത്തെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. അങ്ങനെ മലബാറിന് പുറത്തും മുസ്ലീങ്ങള്‍ ഒരു ശക്തിയായി. അതോടുകൂടി തെക്കന്‍ കേരളത്തിലും കോണ്‍ഗ്രസ് നേതൃത്വം മുസ്ലിം കൈപ്പിടിയിലൊതുങ്ങി. ഇതിനവര്‍ തങ്ങളുടെ ജനസംഖ്യയില്‍ ഉണ്ടായ വര്‍ധനവ് ആസൂത്രിതമായും ഫലപ്രദമായും ലക്ഷ്യബോധത്തോടെ ഉപയോഗിച്ചു.
മലപ്പുറം ജില്ലയുടെ യാഥാര്‍ത്ഥ്യം
എന്നാല്‍ ഇന്ന് ലീഗിന് അഥവാ മുസ്ലിങ്ങള്‍ക്ക് കീഴ്പ്പെട്ടതില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന പിണറായി വിജയന്‍ സിപിഎമ്മിന്റെ നയം പരിശോധിക്കേണ്ടതാണ്. കേരളത്തില്‍ ആദ്യമായി ഒരു മുസ്ലിം ഭൂരിപക്ഷ ജില്ല-മലപ്പുറം ജില്ല-രൂപീകരിച്ചതിന് ഉത്തരവാദി ഇഎംഎസ് ആയിരുന്നു. പുതിയ ജില്ല മതാടിസ്ഥാനത്തിലല്ല രൂപീകരിച്ചത് എന്നും വികസനമാണ് ലക്ഷ്യമെന്നും സിപിഎം ഇപ്പോള്‍ പറയുന്നു. എന്നാല്‍ മലപ്പുറം ജില്ല രൂപംകൊണ്ടത് ലീഗ് ഭരണത്തില്‍ പങ്കാളിയാക്കുന്നതിനുള്ള പ്രതിഫലമായിട്ടാണ്. ഒരു പുതിയ ജില്ല ലീഗ് ആവശ്യപ്പെട്ടു. സിപിഎം അതിനു വഴങ്ങുകയും ചെയ്തു. ലീഗ് ആവശ്യപ്പെട്ട ജില്ലയുടെ പേര് മാപ്പിളസ്ഥാന്‍ എന്നായിരുന്നു. മതാടിസ്ഥാനത്തില്‍ അല്ല ജില്ല രൂപീകരിച്ചത് എന്ന വാദം അപ്പാടെ പൊളിയുന്നത് ഇവിടെയാണ്. എന്നാല്‍ മാപ്പിളസ്ഥാന്‍ എന്ന പേര് സ്വീകരിക്കാന്‍ സിപിഎമ്മിന് ബുദ്ധിമുട്ടുണ്ടായിരുന്നു. 1921 കലാപത്തിലെ സ്മരണ നിലനില്‍ക്കുന്നതിനാല്‍ ഹിന്ദു സമൂഹം എങ്ങനെ പ്രതികരിക്കും എന്ന ആശങ്ക അവര്‍ക്കുണ്ടായി അതിന്റെ ഫലമായി മലപ്പുറം ജില്ല എന്ന പേര് സ്വീകരിക്കുകയാണുണ്ടായത്. ലീഗും അതിനു വഴങ്ങി. അവര്‍ക്ക് ഒരു പേരിനുമപ്പുറം ലക്ഷ്യങ്ങള്‍ ജില്ലാ രൂപീകരണത്തില്‍ ഉണ്ടായിരുന്നു. ഇങ്ങനെ തീര്‍ത്തും അന്യായവും വര്‍ഗീയവുമായ ലീഗിന്റെ ആവശ്യത്തിന് വഴങ്ങി കൊടുത്ത ചരിത്രമാണ് സിപിഎമ്മിന്റേത് എന്നത് മറക്കാനാവില്ല.
ജില്ല നേടി കഴിഞ്ഞപ്പോള്‍ ലീഗ് യുഡിഎഫിലേക്ക് ചേക്കേറി. നിരാശ മൂത്ത സിപിഎം തുടര്‍ന്നുള്ള എല്ലാ തെരഞ്ഞെടുപ്പിലും മുസ്ലിം വോട്ട് ലക്ഷ്യംവെച്ചു ഒന്നുകില്‍ മുസ്ലിം തീവ്രവാദത്തിന് അനുകൂലം അല്ലെങ്കില്‍ എതിര് എന്ന സമീപനമാണ് അവര്‍ സ്വീകരിച്ചത്. രണ്ടായാലും മുസ്ലിം വോട്ട് ആയിരുന്നു ലക്ഷ്യം. സദാം ഹുസൈനെ അമേരിക്ക വധിച്ചതു പോലും ഇവിടെ മുസ്ലിം വോട്ടിനായി പ്രയോജനപ്പെടുത്തിയ കക്ഷിയാണ് സിപിഎം. അതിനിടയില്‍ ഒരു പ്രാവശ്യം ഹിന്ദു ഉണര്‍വിന് പ്രയോജനപ്പെടുത്തി അധികാരം പിടിച്ചെടുത്ത ചരിത്രവും സിപിഎമ്മിനുണ്ട്. എം.വി. രാഘവനെ ബദല്‍ രേഖയുടെ പേരില്‍ പുറത്താക്കുക വഴി മുസ്ലിംലീഗിന് എതിരാണെന്ന ധാരണ ജനങ്ങളില്‍ വളര്‍ത്തി. ഹിന്ദു ഏകോപനം ഉണ്ടാക്കി അധികാരം പിടിച്ചെടുത്തതും സിപിഎമ്മാണ്. പക്ഷേ തുടര്‍ന്നു വന്ന എല്ലാ തെരഞ്ഞെടുപ്പിലും സിപിഎം മുസ്ലീങ്ങളെ പ്രീണിപ്പിക്കുകയാണ് ചെയ്തത്.
സിപിഎമ്മിന്റെ കള്ളക്കളി
മലപ്പുറം ജില്ല രൂപീകരണത്തിലൂടെ സിപിഎമ്മിന്റെ വലിയൊരു കള്ള പ്രചരണം വെളിച്ചത്തുവന്നു. 1921 ലെ കലാപം കര്‍ഷിക ലഹളയാണെന്ന വാദം പൊളിഞ്ഞു. ലീഗ് ആവശ്യപ്പെട്ട രീതിയില്‍ മാപ്പിളസ്ഥാന്‍ എന്ന പേര് പുതിയ ജില്ലയ്‌ക്ക് സ്വീകരിച്ചാല്‍ അത് ഹിന്ദുക്കളില്‍ എന്തു ചലനമാണ് ഉണ്ടാക്കുക എന്ന് അവര്‍ക്ക് സംശയമുണ്ടായിരുന്നു. ഇത് ഒരു കാര്യം തെളിയിക്കുന്നു. 1921 നടന്നത് കാര്‍ഷിക ലഹളയല്ല ഹിന്ദുവിരുദ്ധ കലാപമാണ് എന്നത് സിപിഎമ്മും അവരുടെ വേദികളില്‍ അംഗീകരിച്ചിരുന്നു. പരസ്യമായി കാര്‍ഷിക ലഹള എന്നതായിരുന്നു നിലപാട്. രണ്ടാമതായി യുഡിഎഫില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഹസന്‍, കുഞ്ഞാലിക്കുട്ടി, അമീര്‍ എന്നു പറയുക വഴി മുസ്ലിം സ്വാധീനത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നത് ശരിയല്ല എന്നും പിണറായി വ്യക്തമാക്കുന്നു.
മുസ്ലിം പ്രീണനത്തിന് പാലൊളി കമ്മിറ്റി
ഏതായാലും ഇപ്പോള്‍ ലീഗ് യുഡിഎഫില്‍ തന്നെ നില്‍ക്കുമെന്നത് തിരിച്ചറിഞ്ഞ് മറ്റൊരു മുസ്ലിം ശക്തിയെ വടക്കന്‍ കേരളത്തിലെങ്കിലും വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം. മുസ്ലിം ജനവിഭാഗത്തെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുക എന്നതും അവരുടെ പരീക്ഷണത്തിന്റെ ഭാഗമാണ്. ചുരുക്കത്തില്‍ സിപിഎം രാഷ്‌ട്രീയ നയം രൂപീകരിക്കുന്നത് മുസ്ലിം മനോഭാവത്തെ മാത്രം ആശ്രയിച്ചാണ്. സിപിഎമ്മും മുസ്ലിങ്ങള്‍ക്ക് കീഴ്പ്പെടുന്നു എന്നത് വ്യക്തമാണ്. മുസ്ലീങ്ങള്‍ക്ക് വിയോജിപ്പുള്ള ഒരു കാര്യവും സിപിഎം എടുക്കാറില്ല മാത്രമല്ല അവരെ വഴിവിട്ട രീതിയില്‍ പ്രീണിപ്പിക്കുക എന്നതും സിപിഎം ചെയ്തുകൊണ്ടിരിക്കുന്നു. മദനിയെ സ്വീകരിച്ചതും മുത്തലാഖ് നിരോധനത്തെ എതിര്‍ത്തതും ബീഫ് ഫെസ്റ്റിവല്‍ നടത്തിയതുമെല്ലാം ഇതിനുദാഹരണങ്ങളാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ കേരളത്തില്‍ മുസ്ലീങ്ങള്‍ക്ക് കിട്ടുന്ന ആനുകൂല്യം കുറയും എന്ന് കണക്കാക്കിയാണ് പാലോളി മുഹമ്മദ് കുട്ടി റിപ്പോര്‍ട്ട് ഉണ്ടാക്കിയത്. പാര്‍ട്ടി അംഗങ്ങളില്‍ പാലോളിയെ ഇതിനായി തിരഞ്ഞെടുത്തത് ശ്രദ്ധേയമാണ്. ഇതര മതവിഭാഗങ്ങളുടെയും മതവികാരങ്ങളെ വ്രണപ്പെടുത്തി പോലും മുസ്ലിം ആചാരങ്ങള്‍ക്കായി വാദിക്കുക എന്ന രീതി സിപിഎം അനുവര്‍ത്തിച്ചുവരുന്നു. ലൗ ജിഹാദ് സംഘപരിവാര്‍ പ്രചാരണം ആണെന്ന വാദം കത്തോലിക്കാ മത മേലധ്യക്ഷന്മാരുടെ പ്രസ്താവനയോടെ പൊളിഞ്ഞു.
സിപിഎമ്മും കോണ്‍ഗ്രസിന്റെ വഴിയെ
അങ്ങനെ കോണ്‍ഗ്രസ് പോയ അതേ വഴിയാണ് സിപിഎമ്മും പോകുന്നത്. കോണ്‍ഗ്രസ് ആദ്യം ലീഗിനെ ഭരണ പങ്കാളിയാക്കി പിന്നീട് മുസ്ലിങ്ങളുടെ അന്യായമായ അവകാശവാദങ്ങള്‍ അംഗീകരിച്ചു. തുടര്‍ന്ന് തീവ്രവാദികളെ അനുകൂലിച്ച് നിലപാട് എടുത്തു. അവസാനം ലീഗ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്ന സ്ഥിതിവിശേഷം സംജാതമായി. ഇതേ വഴിയിലൂടെയാണ് സിപിഎമ്മും നടക്കുന്നത്. കോണ്‍ഗ്രസിന് വന്ന ഗതികേട് സിപിഎമ്മിനുംഉണ്ടാകും. ബംഗാളില്‍ നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശി മുസ്ലിങ്ങള്‍ക്ക് സര്‍വ്വസൗകര്യങ്ങളും ഒരുക്കി അവരുടെ വോട്ട് നേടി സിപിഎം അധികാരത്തിലേറി. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ അവരെല്ലാം തൃണമൂല്‍ കോണ്‍ഗ്രസിനെ സ്വീകരിച്ചു. ഹിന്ദുക്കളായ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് മാറി. ഇതാണ് ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്‌ക്ക് കാരണം. സിപിഎം വിട്ടവര്‍ കൂട്ടമായി ബിജെപി അംഗത്വം എടുക്കുന്നത് ഇന്ന് വാര്‍ത്തയേയല്ല. കേരളത്തിലും സിപിഎമ്മിന്റെ എല്ലാ ഘടകങ്ങളിലും മുസ്ലിം സ്വാധീനം വര്‍ധിച്ചു വരുന്നത് പ്രകടമാണ്. ഇത് തങ്ങളുടെ വിജയമായി സിപിഎം കരുതിയേക്കാം. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ ബംഗാളില്‍ സംഭവിച്ചതുപോലെ കൂടുതല്‍ പ്രയോജനകരമായ ഒരു പാര്‍ട്ടി ഉണ്ടായാല്‍ മുസ്ലിങ്ങള്‍ അങ്ങോട്ട് കൂട്ടമായി പോകും. അങ്ങനെ സിപിഎം തകരും. ബംഗാളില്‍ കോണ്‍ഗ്രസിന് സംഭവിച്ചതും ഇതാണ്. മുസ്ലിങ്ങള്‍ ആദ്യം കോണ്‍ഗ്രസിനോടൊപ്പമായിരുന്നു. പിന്നീടവര്‍ സിപിമ്മിലേക്ക് മാറി. അപ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നു. ഇപ്പോള്‍ സിപിഎമ്മിനു പകരം തൃണമൂല്‍ കോണ്‍ഗ്രസിലാണ് മുസ്ലിങ്ങള്‍. ഫലം സിപിഎം തകര്‍ന്നു. ഇങ്ങനെ മുസ്ലിം വോട്ടുകള്‍ക്ക് പുറകെ പോയിട്ടുള്ള എല്ലാ പാര്‍ട്ടികളും ഒന്നൊന്നായി തകരുന്നതാണ് നാം കാണുന്നത്. ഇന്ന് സിപിഎം കോണ്‍ഗ്രസുമായി ബംഗാളില്‍ സഖ്യത്തിലാണ്. തങ്ങള്‍ ഇല്ലാതാക്കിയ കോണ്‍ഗ്രസിനെ മരണക്കിടക്കയില്‍ കിടക്കുന്ന സിപിഎം ഓക്സിജനുവേണ്ടി ആശ്രയിക്കുന്നത് വിധിവൈപരീത്യം തന്നെ. പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് ജീവിതം നല്‍കിയ ഹിന്ദുവിഭാഗങ്ങള്‍ സിപിഎമ്മിന്റെ മുസ്ലിം പ്രീണനത്തില്‍ അമര്‍ഷംകൊണ്ട് ബിജെപിയിലേക്ക് മാറുന്നു എന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ പ്രബല രാഷ്‌ട്രീയ മുന്നണികളാണ് യുഡിഎഫും എല്‍ഡിഎഫും. അതിലെ പ്രധാന കക്ഷികള്‍ സിപിഎമ്മും കോണ്‍ഗ്രസുമാണ്. രണ്ടും മുസ്ലിങ്ങള്‍ക്ക് കീഴ്പ്പെടുന്നു. ക്രിസ്ത്യന്‍-ഹിന്ദു വിഭാഗങ്ങള്‍ക്ക് ആശ്രയിക്കാന്‍ ഒരു പാര്‍ട്ടിയില്ല എന്ന നില സംജാതമാകുന്നു. അതുകൊണ്ട് കേരള രാഷ്‌ട്രീയത്തെ മുസ്ലിം നീരാളിപ്പിടുത്തത്തില്‍നിന്ന് രക്ഷിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ. ഇക്കാര്യം എത്രയും വേഗം ഹിന്ദുക്കളും ക്രിസ്ത്യാനികളും മനസ്സിലാക്കുന്നുവോ അത്രയും നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: