തിരുവനന്തപുരം : രാജ്യത്ത് ഒരു സംസ്ഥാനത്തും ആകാശവാണിയുടെ ഒരു നിലയവും അടച്ചുപൂട്ടുന്നില്ലെന്ന് പ്രസാര്‍ഭാരതി വ്യക്തമാക്കി. രാജ്യമെമ്പാടും പല ആകാശവാണി നിലയങ്ങളും അടച്ചുപൂട്ടുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും തെറ്റാണെന്നും പ്രസാര്‍ഭാരതി അറിയിച്ചു. രാജ്യത്ത് ഒരിടത്തും ഒരു നിലയത്തിന്റെയും നിലവാരം കുറയ്ക്കുകയോ, മാറ്റുകയോ ചെയ്തിട്ടില്ല. എല്ലാ ആകാശവാണി നിലയങ്ങളും പ്രാദേശിക പരിപാടികള്‍ നിര്‍മ്മിക്കുന്നത് തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പ്രാവര്‍ത്തികമാക്കാന്‍ സജ്ജമാക്കിയിരിക്കുന്ന നിരവധി പ്രധാന പദ്ധതികളിലൂടെ ആകാശവാണി ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള പരിപാടികളുമായി പ്രസാര്‍ഭാരതി മുന്നോട്ടു പോവുകയാണെന്നും രാജ്യമെമ്പാടും പുതിയ നൂറിലധികം എഫ്എം റേഡിയോ ട്രാന്‍സ്മിറ്ററുകളിലൂടെ ശൃംഖല വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് ഡിജിറ്റല്‍ റേഡിയോ സ്ഥാപിക്കുന്ന നയവുമായി പ്രസാര്‍ഭാരതി മുന്നോട്ടുപോവുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍, ഡിജിറ്റല്‍ ഡി ആര് എം സാങ്കേതികവിദ്യയിലൂടെ, തെരഞ്ഞെടുക്കപ്പെട്ട ആകാശവാണി ചാനലുകള്‍ ഇതിനോടകം ലഭ്യമാകുന്നുണ്ട്. ഡിജിറ്റല്‍ സാങ്കേതിക വഴി, ഒരൊറ്റ റേഡിയോ തരംഗത്തില്‍ ലഭ്യമായ നിരവധി റേഡിയോ ചാനലുകളില്‍ നിന്നും ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാന്‍ ഈ നഗരങ്ങളിലെ ശ്രോതാക്കള്‍ക്ക് കഴിയും. ഡിആര്‍എം ട്രാന്‍സ്മിറ്റര്‍ വഴി ലഭിക്കുന്ന ആകാശവാണിയുടെ ഡിജിറ്റല്‍ റേഡിയോ സേവനങ്ങളില്‍, എ ഐ ആര് ന്യൂസ് 24ഃ7, എ ഐ ആര് രാഗം 24ഃ7, പ്രാദേശിക റേഡിയോ സേവനം, തല്‍സമയ കായിക മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: