ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ചൊവ്വാഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഒരൊറ്റ അപേക്ഷ ഉണര്‍ത്തി ആയിരക്കണക്കിന് പേര്-‘കോവിഡ് പരിശോധനയ്ക്ക് സ്രവമെടുക്കുമ്പോള്‍ അല്പം മയം വേണം. ‘
ഇന്ത്യയുടെ പ്രസിദ്ധ ഷട്ടില്‍ താരം കിഡംബി ശ്രീകാന്തിന്റെ മൂക്കില്‍ നിന്നും ചോരയൊലിക്കുന്ന ഫോട്ടോ ഷെയര്‍ചെയ്തുകൊണ്ടാണ് പലരും ആരോഗ്യപ്രവര്‍ത്തകരുടെ മുന്നില്‍ ഇങ്ങിനെയൊരു അപേക്ഷ ഉണര്‍ത്തിയത്. കോവിഡ് പരിശോധനയ്ക്കായി പല തവണ മൂക്കില്‍ നിന്നും സ്രവമെടുത്തതിന്റെ പേരില്‍ ശ്രീകാന്തിന്റെ മൂക്കില്‍ നിന്നും നന്നായി രക്തസ്രാവമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച് ശ്രീകാന്ത് ചോരയൊലിക്കുന്ന തന്റെ മുഖം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു.
‘നാല് തവണയാണ് എന്റെ സാമ്പിളെടുത്തത്. ഒരു മയവുമില്ലാതെയാണ് സാമ്പിള്‍ ശേഖരിച്ചത്. ഇത് അംഗീകരിക്കാനാവില്ല,’ പടത്തിനോടൊപ്പം ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണ് ഈ വാക്കുകള്‍. പക്ഷെ ശ്രീകാന്തിന് ഈ ദുരന്തമുണ്ടായത് ഇന്ത്യയില്വെച്ചല്ലെന്ന് മാത്രം. തായ്ലാന്റ്ഓപ്പണ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയ താരത്തിന് തായ്ലന്റില് വെച്ചാണ് ഈ ദുരനുഭവം നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: