തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് പദ്ധതി തട്ടിപ്പ് അന്വേഷിച്ചാല്‍ സര്‍ക്കാരില്‍ പലരുടെയും കൈകളില്‍ വിലങ്ങുവീഴുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ പറഞ്ഞു.
പാവങ്ങളെ മുന്നില്‍ നിര്‍ത്തി വന്‍കൊള്ള നടത്തുന്ന പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനശൈലിയുടെ ഉത്തമോദാഹരണമാണ് വടക്കാഞ്ചേരി ലൈഫ് പദ്ധതി തട്ടിപ്പെന്ന് നിയമസഭയില്‍ അടിയന്തര പ്രമേയം സംബന്ധിച്ച് പ്രസംഗത്തില്‍ ചെന്നിത്തല പറഞ്ഞു.
20 കോടിയുടെ പദ്ധതിയില്‍ 9.5 കോടിയും കമ്മീഷനായി പലരും വിഴുങ്ങിയ പദ്ധതിയാണിത്. ഇത്രയും വലിയ പകല്‍ കൊള്ള അന്വേഷിക്കരുത് എന്നാണ് ഈ സര്‍ക്കാര്‍ പറഞ്ഞത്.സി.ബി.ഐ. അന്വേഷണത്തെ തടയാനാണ് ഈ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലന്സുകാര് സെക്രട്ടേറിയറ്റില്‍ പാഞ്ഞെത്തി ലൈഫിന്റെ ഫലയുകളെല്ലാം കടത്തി. ഫയലുകള്‍ സി.ബി.ഐ.ക്കാരുടെ കയ്യിലെത്തിയാല്‍ എന്തുമാത്രം ആപത്താണെന്ന് മുഖ്യമന്ത്രിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതിനാലാണ് ഫയലുകള്‍ വിജിലന്‍സിനെക്കൊണ്ട് കടത്തിച്ചത്. എന്നിട്ടും സി.ബി.ഐ. വന്നു. അപ്പോഴാണ് സി.ബി.ഐ.യെ ഓടിക്കാന്‍ കോടതിയില്‍ കേസുമായി പോയത്. ഇപ്പോള്‍ കോടതി അന്തിമ വിധി നല്കിയിരിക്കുന്നു. സി.ബി.ഐ.യ്ക്ക് ഈ കേസ് അന്വേഷിക്കാം. ഈ ഇടപാടില്‍ എഫ്.സി.ആര്.എ. ലംഘനമുണ്ട്. ഉന്നത തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. കമ്മീഷന് തട്ടുന്നതിന് വളരെ ബുദ്ധിപൂര്‍വ്വമാണ് ഈ പദ്ധതി തയ്യാറാക്കിയത്. വിദേശഫണ്ട് ഉള്‍പ്പെട്ടിതിനാല്‍ അന്താരാഷ്ട്ര മാനങ്ങളുണ്ട്. അതിനാല്‍ സി.ബി.ഐ. തന്നെ അന്വേഷിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
ഈ കോടതി വിധി സര്‍ക്കാരിന്റെ മുഖമടച്ചുള്ള അടിയാണ്. പക്ഷേ, അത് ഏറ്റിട്ടും വിധി സര്‍ക്കാരിന് എതിരല്ല എന്ന് ചിലര്‍ വ്യാഖ്യാനിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതിക്ക് മുഖ്യമന്ത്രിയെയോ മന്ത്രിമാരോ ഉത്തരവാദികളാക്കാന്് പറ്റില്ല എന്ന നിരീക്ഷണം വായിച്ചാണ് പലരും സന്തോഷിക്കുന്നത്. എന്നാല്‍, തട്ടിപ്പിന് ആരാണ് ഉത്തരവാദി എന്ന് പറയാന്‍ കഴിയുന്നത് അന്വേഷണം തീരുമ്പോഴല്ലേ.
അപ്പോഴല്ലേ തെളിവുകളെല്ലാം ശേഖരിച്ച് അത് കോര്‍ത്തിണക്കി ആരാണ് പ്രതിയെന്ന് തീരുമാനിക്കുന്നത്. ആരൊക്കെയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും ആരൊക്കെയാണ് അതിന് പിന്നില്‍ നിന്നതെന്നും, ആരൊക്കെയാണ് പണം തട്ടിയതെന്നും അപ്പോഴറിയാം.
പാവങ്ങള്‍ക്ക് വീടു പണിയാന്‍ സംസ്ഥാന സര്‍ക്കാരിന് നല്കിയ പണത്തിലാണ് ഇത്രയും വലിയ കൊള്ള നടന്നിരിക്കുന്നത്.
മുഖ്യമന്ത്രി നേരത്തേ പറഞ്ഞുകൊണ്ടിരുന്നത് റെഡ് ക്രെസന്റാണ് പണം മുടക്കിയതെന്നും അവരാണ് ഫഌറ്റ് പണിതതെന്നും സര്‍ക്കാരിന് അതില്‍ ഒരു ഉത്തരവാദിത്തവും ഇല്ലെന്നുമാണ്. ഭൂമി നല്‍കുക മാത്രമേ സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളു എന്നാണ്. എന്നാല്‍, കോടതി വ്യക്തമായി പറഞ്ഞിരിക്കുന്നത് ഇത് സംസ്ഥാന സര്‍ക്കാരിന് നല്കിയ വിദേശ സഹായമാണ് എന്നാണ്. തുടര്‍ന്ന് വിധിയില്‍ ഓരോ വാചകത്തിലും തട്ടിപ്പു തടയാന്‍ സര്‍ക്കാരിന് എങ്ങനെ കഴിഞ്ഞില്ല എന്നാണ് കോടതി വിവരിക്കുന്നത്. അക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ തന്നെയാണ് കോടതി പ്രതിക്കൂട്ടില്‍ കയറ്റുന്നത്. മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത് ഇതില്‍ എഫ്.സി.ആര്.എ ലംഘനം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതില്ലെന്നുമാണ്. കോടതി അതിനെയും തള്ളിയിരിക്കുകയാണ്. ഇത് എഫ്.സി.ആര്.എ.യുടെ സെക്ഷന്‍ 2(1) (ഷ) ന്റെ പരിധിയില്‍ വരുന്നതാണെന്നും കോടതി കണ്ടെത്തിയിരിക്കുകയാണ്.
വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ അഴിമതി നടത്താനായി സി.എ.ജിയുടെ ഓഡിറ്റ് ഒഴിവാക്കിയതെങ്ങനെ എന്ന് വിധിന്യായത്തില്‍ വിസ്തരിച്ചു പറയുന്നുണ്ട്. വിദേശ ഫണ്ട് തിരിമറി നടത്തുന്നതിന് സി.എ.ജിയുടെ ഓഡിറ്റ് ഒഴിവാക്കുന്നതിന് വളരെ സമര്‍ത്ഥമായ ഗൂഢാലോചനയും ആസൂത്രണവും നടന്നു എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. എം.ഒ.യു ഒപ്പിടുന്ന സമയത്തു തന്നെ കള്ളത്തരം നടന്നിരുന്നു എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. എം.ഒ.യു ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ്.
പാവങ്ങളുടെ പേര് പറഞ്ഞുള്ള കൊടിയ അഴിമതിയാണ് ലൈഫ് പദ്ധതിയുടെ മറവില്‍ നടന്നതെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമായി പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കാര്‍മ്മികത്വത്തില്‍ ഇത്ര വലിയ ഗൂഢാലോചന നടന്നപ്പോള്‍ അത് മുഖ്യമന്ത്രി അിറഞ്ഞില്ലെന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കാനാവും.
യു.എ.ഇയില്‍ ഇതിന്റെ ചര്‍ച്ച നടന്നത് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ്. റെഡ് ക്രെസന്റുമായി ലൈഫ് മിഷന് ധാരണാപത്രം ഒപ്പിട്ടതും മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍. അപ്പോള്‍ പണം വീതം വച്ചത് മാത്രം മുഖ്യമന്ത്രി അിറഞ്ഞില്ലെന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്?
ലൈഫില്‍ സി.ബി.ഐ. അന്വേഷണം തുടങ്ങിയിട്ടേ ഉള്ളു. അത് പൂര്‍ത്തിയാവുമ്പോള്‍ ഗൂഢാലോചനക്കാര്‍ ആരൊക്കെ എന്ന് വ്യക്തമാവും. ആരുടെയൊക്കെ നെഞ്ചിടിപ്പ് ഉയരുമെന്ന് അപ്പോഴറിയാം എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: