കൊട്ടാരക്കര: കൊട്ടാരക്കരയുടെ ജനകീയ ഡോക്ടറുടെ ആത്മകഥ 15ന് പ്രകാശനം ചെയ്യും. കേരളത്തിലെ ആരോഗ്യരംഗത്ത് നാലര പതിറ്റാണ്ടായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുന്ന ഡോക്ടര്‍ എന്‍.എന്‍. മുരളിയുടെ ജീവിത അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ആത്മകഥയാണ് വെള്ളിയാഴ്ച പ്രകാശനം ചെയ്യുന്നത്. ‘മുറിവുകള്‍ ഉണങ്ങുമ്പോള്‍’ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥ ആതുരസേവനരംഗത്തെ അനുഭവനിധിയാണ്. ഏറ്റവും കൂടുതല്‍ ശസ്ത്രക്രിയ നടത്തി ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ അദ്ദേഹം സേവാഭാരതി ജില്ലാ അധ്യക്ഷനുമാണ്.
ആത്മകഥാ പ്രകാശനവും നിര്‍ധനരായ രോഗികളുടെ ചികിത്സാ സഹായ വിതരണവും വൈകിട്ട് മൂന്നിന് കൊട്ടാരക്കര മൈലം ഡോക്ടര്‍ മുരളീസ് മെഡിക്കല്‍ സെന്ററിലാണ് നടക്കുന്നത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പ്രകാശനം നിര്‍വ്വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി അദ്ധ്യക്ഷനാകും. അഡ്വ. അയിഷാ പോറ്റി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ചികിത്സാ സഹായവിതരണം ആര്‍എസ്എസ് പുനലൂര്‍ ജില്ലാ സംഘ ചാലക് ആര്. ദിവാകരന് നിര്‍വ്വഹിക്കും.
മുന്‍സിപ്പല്‍ ചെയര്മാന് ഷാജു, നോവലിസ്റ്റ് വാസുദേവന്‍നായര്‍, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് വയയ്ക്കല്‍ സോമന്, എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ജി. തങ്കപ്പന്‍പിള്ള, എസ്എന്‍ഡിപി കൊട്ടാരക്കര പ്രസിഡന്റ് സതീഷ് സത്യപാലന്, കൊട്ടാരക്കര വ്യാപാരിവ്യവസായി ഏകോപനസമിതി പ്രസിഡന്റ് എം. ഷാഹുദ്ദീന്‍, ബിഷപ്പ് റവ. ഡോ. യുയാക്കിം മാര്‍ കുറിലോസ്, മൈലം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി.നാഥ്, മുട്ടമ്പലം വാര്‍ഡ് മെമ്പര്‍ കെ. മണി, ഡോ. പത്മിനി കൃഷ്ണന് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: