മെല്‍ബണ്‍: ഇന്ത്യയുടെ മുന്‍നിരതാരമായ അങ്കിത റെയ്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ യോഗ്യതാ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ കടന്നു. അതേസമയം പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന് രണ്ടാം റൗണ്ടില്‍ പുറത്തായി.
ദുബായില്‍ നടക്കുന്ന വനിതകളുടെ യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഉക്രെയ്നിന്റെ കാതറീനയെ തോല്‍പ്പിച്ചാണ് അങ്കിത ഫൈനല്‍ റൗണ്ടിലെത്തിയത്. രണ്ട് മണിക്കൂര്‍ ഇരുപത് മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 6-2, 2-6, 6-3 എന്ന സ്കോറിനാണ് അങ്കിത വിജയം നേടിയത്.
രാംകുമാര്‍ രാമനാഥന് രണ്ടാം റൗണ്ടില്‍ ചൈനീസ് തായ്പേയിയുടെ തുവാങ് ലിന് വൂയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റു. അറുപത്തിയൊമ്പത് മിനിറ്റ് നീണ്ട മത്സരത്തില്‍ 3-6, 2-6 എന്ന സ്കോറിനാണ് കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: