ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്വാളിനും എച്ച്.എസ് പ്രണോയിക്കും തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ കളിക്കാന്‍ അനുമതി. ഇവരുടെ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവ് ആണെന്ന് സംഘാടകര്‍ അറിയിച്ചു. ഇവരുടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ ഇന്ന് നടക്കും.
ആദ്യ പരിശോധനയില്‍ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് സൈനയും എച്ച്.എസ്. പ്രണോയിയും ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാന് നിര്‍ബദ്ധിതരായി. സൈനയുടെ ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പി. കശ്യപും പന്മാറി. പക്ഷെ 2-ാമത് നടത്തിയ പരിശോധനയില്‍ സൈനയുടെയും പ്രണോയിയുടെയും ഫലം നെഗറ്റീവായി. കശ്യപിന്റെ ഫലം പുറത്തുവന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: