ടൂറിന്: സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഫുട്ബോളിന്റ ചരിത്രത്തില്‍ രാജ്യത്തിനും ക്ലബ്ബിനുമായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ജോസഫ് ബിക്കാന്റെ റെക്കോഡിനൊപ്പം എത്തി.
യുവന്റസ് താരമായ റൊണാള്‍ഡോ സിരീ എയില്‍ സസ്സുവോളക്കെതിരായ മത്സരത്തില്‍ ഒരു ഗോള്‍ നേടിയതോടെയാണ് ബിക്കാന്റെ റെക്കോഡിനൊപ്പം (759 ഗോളുകള്‍) എത്തിയത്. ഓസ്ട്രിയന്‍- ചെക്ക് സ്ട്രൈക്കറായ ജോസഫ് ബിക്കാന് 1931 നും 1955 നും ഇടയിലാണ് 759 ഗോളുകള്‍ നേടി റെക്കോഡിട്ടത്. ബ്രസീല്‍ ഇതിഹാസം പെലെ 757 ഗോളുകള്‍ നേടിയിട്ടുണ്ട്. റൊണാഡോയുടെ പ്രധാന എതിരാളിയായ അര്‍ജന്റീനയുടെ ലയണല്‍ മെസിയാണ് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. പോര്‍ച്ചുഗീസ് സ്ട്രൈക്കറായ റൊണാള്‍ഡോയ്ക്ക് ഒരുഗോള്‍ കൂടി നേടിയാല്‍ ബിക്കാന്റെ റെക്കോഡ് മറികടക്കാം.
സസ്സുവോളോക്കെതിരെ ഗോള്‍ നേടിയതോടെ മറ്റൊരു റെക്കോഡ് കൂടി റൊണാള്‍ഡോക്ക് സ്വന്തമായി. സീരി എയില്‍ റൊണോയുടെ പതിനഞ്ചാം ഗോളാണിത്. ഇതോടെ യൂറോപ്പിലെ അഞ്ച് ടോപ്പ് ലീഗുകളില്‍ അവസാന പതിനഞ്ച് സീസണുകളില്‍ കുറഞ്ഞത് പതിനഞ്ച് ഗോളുളെങ്കിലും നേടുന്ന ആദ്യ താരമായി.
റൊണാഡോയുടെ മികവില്‍ യുവന്റസ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്് സസ്സുവോളോയെ തോല്‍പ്പിച്ചു. യുവന്റസിനായി ഡാനിലോ, രാംസെ എന്നിവരും ഗോള്‍ നേടി. ഡെഫ്രലാണ് സസ്സുവോളോയുടെ ആശ്വാസ ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: