പത്തനംതിട്ട: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ- സിപിഎം തമ്മിലുണ്ടായ രഹസ്യബാന്ധവം പത്തനംതിട്ടയില്‍ മറനീക്കി പുറത്തുവരുന്നു.
നഗരസഭാ ചെയര്മാന് തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുക വഴി എസ്ഡിപിഐ ഇടതുമുന്നണിയ്ക്ക് ഭരണം നല്‍കുകയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷ പദവി നല്‍കാമെന്ന ഉറപ്പിലാണ് നഗരസഭാ ചെയര്മാന് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നത്.
നഗരസഭയിലെ വിദ്യാഭ്യാസ-കായിക സ്ഥിരം സമിതിയിലേക്കാണ് മൂന്ന് പദവികളും എസ്ഡിപിഐയ്ക്ക് വിട്ടുനല്‍കുന്നത്. മൂന്ന് പേരും ഒരു പാര്‍ട്ടിയായതിനാല്‍ അധ്യക്ഷനെ തെരഞ്ഞെടുക്കുമ്പോള്‍ വോ്ട്ട് ചെയ്തെന്ന ആക്ഷേപത്തില്‍ നിന്നും ഇടതുമുന്നണിക്ക് ഒഴിഞ്ഞു നില്ക്കാമെന്നതിനാലാണ് ഈ തീരുമാനമെന്നറിയുന്നു. ജനവരി 15നാണ് അധ്യക്ഷനെ തിരഞ്ഞെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: