പുതു വര്‍ഷത്തില്‍ പുതുമാറ്റങ്ങള്‍ അവതരിപ്പിച്ച് ഫേസ്ബുക്ക്. പുതിയ പോളിസിയുടെ അടിസ്ഥാനത്തിലുള്ള മാറ്റങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഫേസ്ബുക്ക് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഫേസ്ബുക്ക് പേജുകള്‍ക്ക് പുതിയ രൂപകല്പന അവതരിപ്പിച്ചു. കലാകാരന്മാരുടേയും ബ്രാന്‍ഡുകളുടേയും രാഷ്ട്രീയക്കാരുടേയുമെല്ലാം പേജുകളില്‍ നിന്നും ലൈക്ക് ബട്ടന് പൂര്‍ണമായും ഒഴിവാക്കി. പകരം ട്വിറ്ററിന് സമാനമായി ഫോളോ ബട്ടനും എണ്ണവുമാണ് ഇനിയുണ്ടാവുക.
നിലവില്‍ ഉള്ള ഫോളോവേഴ്സിനെ മാത്രം ആയിരിക്കും പബ്ലിക് ഫേസ്ബുക്ക് പേജ് കാണിക്കുക. ഇതോടെ റീച്ച് അടക്കമുള്ള കാര്യങ്ങളില്‍ വന്‍ വ്യത്യാസങ്ങള്‍ ഉണ്ടാവും. വരുന്ന മാസങ്ങളിലും പേജുകളില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
കൂടുതല്‍ ലളിതമായ രീതിയില്‍ കൈകാര്യം ചെയ്യാനും നാവിഗേറ്റ് ചെയ്യാനും സാധിക്കുന്ന വിധത്തിലാണ് പുതിയ മാറ്റം അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫെയ്സ്ബുക്ക് പറയുന്നു. പേജുകളുടെ ജനപ്രിയത കണക്കാക്കുന്നതിലും സമഗ്രമായ മാറ്റമാണ് ഫേസ്ബുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: