കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണ്ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് വില എത്തിയിരിക്കുന്നത്. 320 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,590 രൂപയായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി ഇടിവാണ് രേഖപ്പെടുത്തുന്നത്. അഞ്ചു ദിവസത്തിനിടെ പവന് 1680 രൂപയാണ് ഇടിഞ്ഞത്.
കൊറോണ വാക്സിന് എത്തിയതാണ് സ്വര്‍ണ്ണവില തുടര്‍ച്ചയായി ഇടിയാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ ഇനിയും സ്വര്‍ണ്ണവില ഇടിയുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: