തിരുവനന്തപുരം: കോവിഡ് കാലത്ത് ജോലി നഷ്ടമായതിനു പിന്നാലെ സ്കൂള്‍ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. ശ്രീകാര്യം ചെമ്പക സ്കൂള്‍ ഡ്രൈവര്‍ ഇടവക്കോട് ശ്രീകുമാര്‍ ആണ് മരിച്ചത്. തൊഴില്‍ നഷ്ടമായതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് സംഭവം. തിരുവനന്തപുരം മരതൂര്‍ സ്വദേശിയാണ് മരിച്ച ശ്രീകുമാര്‍. സ്കൂളിന് സമീപം ഓട്ടോറിക്ഷയിലിരുന്ന് തീകൊളുത്തിയാണ് ആത്മഹത്യ ചെയ്തത്.
തീ കത്തുന്നത് കണ്ട പ്രദേശവാസികള്‍ അഗ്നിശമന സേനയെ വിളിച്ചുവരുത്തിയെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ 16 വര്‍ഷമായി ശ്രീകാര്യം ചെമ്പക സ്കൂളിലാണ് ശ്രീകുമാര്‍ ജോലി ചെയ്തിരുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ അഞ്ച് മാസങ്ങള്‍ക്ക് മുന്‍പ് ലോക്ഡൗണില്‍ ഇദ്ദേഹത്തേയും ഭാര്യയേയും സ്കൂള്‍ മാനേജ്മെന്റ് പിരിച്ച് വിട്ടു. ശ്രീകുമാറിനെ കൂടാതെ ഡ്രൈവറും ആയമാരും ഉള്‍പ്പെടെ 61 പേരെ മാനേജ്മെന്റ് പിരിച്ച് വിട്ടിരുന്നു. തൊഴില്‍ നഷ്ടമായതിനെ തുടര്‍ന്ന് ഓട്ടോ ഓടിച്ചായിരുന്നു ശ്രീകുമാര്‍ ജീവിച്ചിരുന്നത്. പ്രശ്നത്തില്‍ കളക്ടര്‍ ഇടപെടണമെന്നും ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. രണ്ട് പെണ്‍കുട്ടികളാണ് ശ്രീകുമാറിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: