Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല മകരവിളക്ക് ഉത്സവം; തിരുവാഭരണ ഘോഷയാത്ര നാളെ

കൊട്ടാരത്തിലുണ്ടായ അശുദ്ധി മൂലം ഇത്തവണ രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കില്ല. അതിനാല്‍ പ്രത്യേക ചടങ്ങുകളുമില്ല. രാവിലെ 11 മണിയോടെ ക്ഷേത്രത്തിനുള്ളില്‍ തിരുവാഭരണം എത്തും. 11 മണി വരെ മാത്രമേ ദര്‍ശനമുള്ളൂ.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 11, 2021, 12:12 pm IST
in Kerala

പന്തളം: മകരസംക്രമ സന്ധ്യയില്‍ ശ്രീശബരീശന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് നാളെ പുറപ്പെടും. തിരുവാഭരണഘോഷയാത്രയുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പന്തളം കൊട്ടാരം നിര്‍വാഹകസംഘം  ഭാരവാഹികള്‍  അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ഇത്തവണ തിരുവാഭരണ ഘോഷയാത്ര.  

കൊട്ടാരത്തിലുണ്ടായ അശുദ്ധി മൂലം ഇത്തവണ രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കില്ല. അതിനാല്‍ പ്രത്യേക ചടങ്ങുകളുമില്ല. രാവിലെ 11 മണിയോടെ ക്ഷേത്രത്തിനുള്ളില്‍ തിരുവാഭരണം എത്തും. 11 മണി വരെ മാത്രമേ ദര്‍ശനമുള്ളൂ. ക്ഷേത്രം അണുവിമുക്തമാക്കിയതിനു ശേഷം തിരുവാഭരണ പേടകങ്ങള്‍ സ്‌ട്രോങ് റൂമില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എത്തിക്കും. തിങ്കളാഴ്ച വൈകിട്ട് ക്ഷേത്രവും ക്ഷേത്ര പരിസരവും അണുവിമുക്തമാക്കും. രാവിലെ 11ന് തിരുവാഭരണ വാഹക സംഘത്തിന് കര്‍പ്പൂരാഴിയോടെ സ്വീകരണം. ഉച്ചയ്‌ക്ക് 12ന് ശ്രീകോവിലില്‍ നിന്ന് ദീപം തിരുവാഭരണത്തിനു മുമ്പിലുള്ള വിളക്കില്‍ മേല്‍ശാന്തി തെളിയിക്കും. 

തുടര്‍ന്ന് തിരുവാഭരണ പേടകം ആചാര പ്രകാരം പീഠത്തില്‍ ഒരുക്കും. തിരുവാഭരണ വാഹക സംഘത്തിന് മേല്‍ശാന്തി പൂജിച്ച മാല നല്‍കും. ഉച്ചപൂജയ്‌ക്ക് ശേഷം 12.45ന് മേല്‍ശാന്തി പ്രധാന പേടകത്തില്‍ നീരാഞ്ജനം ഉഴിഞ്ഞ് 12.55ന് തിരുവാഭരണ പേടകം കൊട്ടാര കുടുംബാംഗങ്ങള്‍ പ്രദക്ഷിണമായി എടുത്ത് കിഴക്കേനടയില്‍ എത്തിക്കും.  

പിന്നീട് തിരുവാഭരണം ഗുരുസ്വാമി ശിരസ്സില്‍ ഏറ്റി ആകാശത്ത് വട്ടമിട്ടു പറക്കുന്ന ശ്രീകൃഷ്പ്പരുന്തിനെ സാക്ഷിയാക്കി വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. ആദ്യ സ്വീകരണം മണികണ്ഠന്‍ ആല്‍ത്തറയില്‍. കൈപ്പുഴ കുളനട ഉള്ളന്നൂര്‍ ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ എത്തുന്ന ഘോഷയാത്ര ആദ്യ ദിവസം അവിടെ തങ്ങും. 13ന് അയിരൂരില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര രാത്രി 7.30ഓടെ ളാഹ സത്രത്തില്‍ സമാപിക്കും. 14ന് രാവിലെ രാവിലെ ളാഹയില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര വൈകിട്ട് 5.30ന് ശരംകുത്തിയില്‍ എത്തിച്ചേരും.  

അവിടെ ദേവസ്വം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ആറുമണിയോടെ സന്നിധാനത്ത് എത്തിച്ച് ദീപാരാധന നടക്കുമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി പി.എന്‍. നാരായണ വര്‍മ്മ, ട്രഷറര്‍ ദീപാ വര്‍മ്മ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. രാജീവ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പൃഥ്വിപാല്‍ എന്നിവര്‍ അറിയിച്ചു.

Tags: SABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

Kerala

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.