ചാത്തന്നൂര്‍: ഇത്തിക്കര-ആദിച്ചനല്ലൂര്‍-ചാത്തന്നൂര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഇന്നുമുതല്‍ സര്‍വീസ് നടത്തും.കൊട്ടിയത്തുനിന്ന് ഇത്തിക്കര, ആദിച്ചനല്ലൂര്‍, കട്ടച്ചല്‍, കുമ്മല്ലൂര്പാലംവഴി ചാത്തന്നൂരിലേക്കാണ് സര്‍വീസ്.
പരീക്ഷണാടിസ്ഥാനത്തില്‍ രാവിലെയും വൈകിട്ടും ഓരോ സര്‍വീസുണ്ടാകും. രാവിലെ 10നും വൈകിട്ട് 5.30നും ചാത്തന്നൂരില്‍ എത്തുംവിധമാണ് ക്രമീകരണം. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതനുസരിച്ച് കൂടുതല്‍ സര്‍വീസുകളുണ്ടാകും. ഇതിനുപുറമേ നിര്‍ത്തിവച്ചിരുന്ന കുളപ്പാടം-തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറും 11 മുതല്‍ സര്‍വീസ് തുടങ്ങാനാണ് തീരുമാനം. കൊല്ലത്തുനിന്ന് രാവിലെ ആറിന് പുറപ്പെടുന്ന ബസ് കണ്ണനല്ലൂര്‍, കുളപ്പാടം, മീയണ്ണൂര്‍, കൈതക്കുഴി, ഇത്തിക്കരവഴി തിരുവനന്തപുരത്തേക്ക് പോകും.
കൊട്ടാരക്കര ഡിപ്പോയില്‍നിന്നുള്ള കൊട്ടാരക്കര-കൊട്ടിയം (നെടുമണ്‍കാവ്, മീയണ്ണൂര്‍, ആദിച്ചനല്ലൂര്‍, ഇത്തിക്കരവഴി) സര്‍വീസും നടത്താന്‍ തീരുമാനമായിട്ടുണ്ട്. ഈ സര്‍വീസിനും രാവിലെയും വൈകിട്ടുമായി രണ്ടു ട്രിപ്പുകളുണ്ട്. ആദിച്ചനല്ലൂര്‍ ഗ്രാമവാസികള്‍ ചാത്തന്നൂരില്‍ എത്തുന്നതിന് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ ഈ സര്‍വീസുകള്‍ തുടങ്ങുന്നതോടെ ഒരു പരിധിവരെ കഴിയും. യാത്രാക്ലേശം ചൂണ്ടിക്കാട്ടി കൈതക്കുഴി പൗരധ്വനി ഭാരവാഹികള്‍ കെഎസ്ആര്‍ടിസിക്ക് നിവേദനം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: