ബംഗളൂരു: താങ്ങുവിലയേക്കാള്‍ അധികം തുക നല്കി കര്‍ഷകരില്‍ നിന്ന് നെല്ല് വാങ്ങി റിലയന്‍സ്. കാര്‍ഷിക നിയമഭേദഗതിക്ക് പിന്നാലെയാണ് കര്‍ഷകരില്‍നിന്ന് നെല്ലുസംഭരിക്കാന്‍ റിലയന്‍സ് കരാറുണ്ടാക്കി. കര്‍ണാടകത്തില്‍ റായ്ച്ചൂരിലെ സിന്ധാനൂരില്‍നിന്നാണ് കര്‍ഷകരില്‍നിന്ന് ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിവഴി 1,000 ക്വിന്റല്‍ നെല്ല് സംഭരിക്കാന്‍ റിയലന്‍സ് റീട്ടെയില്‍ ലിമിറ്റഡ് കരാറുണ്ടാക്കിയത്. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്സ് മാര്‍ക്കറ്റ് കമ്മിറ്റി (എ.പി.എം.സി.) കളിലൂടെ മാത്രമേ കാര്‍ഷികവിളകള്‍ വില്‍പ്പനയ്ക്കെത്തിക്കാന്‍ കഴിയൂവെന്ന നിബന്ധന കഴിഞ്ഞമാസം കര്‍ണാടകസര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു.
ഇതിനകം 500 ക്വിന്റലോളം നെല്ല് എസ്.എഫ്. പി.സി. യുടെ ഗോഡൗണില്‍ സംഭരിച്ചുവെന്നാണ് സൂചന. റിലയന്‍സില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ചതിന് ശേഷമായായിരിക്കും കമ്പനിക്ക് പണം നല്‍കുക. 1.5 ശതമാനം തുക കമ്പനിക്ക് കമ്മിഷനായി ലഭിക്കും. നെല്ല് കൊയ്തെടുത്ത് ചാക്കുകളിലാക്കി സിന്ധാനൂരിലെ സംഭരണകേന്ദ്രത്തിലെത്തിക്കേണ്ടത് കര്‍ഷകരുടെ ചുമതലയാണ്.
സോന മസൂരി ഇനം അരിയാണ് റിലയന്‍സ് കര്‍ഷകരില്‍നിന്ന് വാങ്ങുന്നത്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ താങ്ങുവിലയില്‍നിന്ന് 82 രൂപ കൂടുതല്‍ നല്‍കിയാണ് സംഭരണം. 1868 രൂപയാണ് സര്‍ക്കാരിന്റെ താങ്ങുവിലയെങ്കിലും റിലയന്‍സ് ക്വിന്റലിന് 1950 രൂപ നല്‍കും. സ്വാസ്ത്യ ഫാര്‍മേഴ്സ് പ്രൊഡ്യൂസിങ്ങ് കമ്പനി ( എസ്.എഫ്. പി.സി.) യുമായാണ് റിലയന്‍സിന്റെ കരാര്‍. പണം കമ്പനിക്കാണ് റിലയന്‍സ് നല്‍കുക. തുടര്‍ന്ന് കമ്പനി കര്‍ഷകര്‍ക്ക് പണം കൈമാറും. 1,100 -ഓളം നെല്‍ക്കര്‍ഷകരാണ് എസ്.എഫ്.പി.സി.യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, ഇതതിനേയും എതിര്‍ത്ത് ചില സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: