ബംഗളൂരു: ക്യാപ്റ്റന്‍ സോയ അഗര്‍വാള്‍, ക്യാപ്റ്റന്‍ പപഗരി തന്മെയ്, ക്യാപ്റ്റന്‍ അകന്‍ഷ സോനവെയര്‍, ക്യാപ്റ്റന്‍ ശിവാനി മന്‍ഹാസ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായ നാല്‍വര്‍ സംഘം. ഇന്ത്യന്‍ വ്യോമഗതാഗതത്തിലെ വനിതാ ശാക്തീകരണത്തിന് പുതിയ മുഖം സമ്മാനിച്ചിരിക്കുകയാണ് ഇവര്‍. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോവിലെ സിലിക്കണ്‍വാലിയില്‍ നിന്നും വനിതകള്‍ മാത്രം നിയന്ത്രിച്ച യാത്രാവിമാനം ഉത്തരധ്രുവത്തിന് മുകളിലൂടെ അറ്റ്ലാന്റിക് വഴിയിലൂടെ ഇന്ന് രാവിലെ ബംഗളൂരുവിലെത്തി. ആകെ 17000 കിലോമീറ്ററുകള്‍ 17 മണിക്കൂറുകള്‍ താണ്ടിയാണ് വനിതകള്‍ അഭിമാനനേട്ടം സ്വന്തമാക്കിയത്.
എയര്‍ ഇന്ത്യ അല്ലെങ്കില്‍ ഇന്ത്യയിലെ മറ്റേതെങ്കിലും എയര്‍ലൈന്‍ സര്‍വീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വാണിജ്യ വിമാനം ഇതായിരിക്കുമെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. ആകെ 248 പേരാണ് വിമാനത്തില്‍ യാത്രചെയ്തത്. 238 ടിക്കറ്റുകളും തുടക്കത്തിലേ ബുക്ക് ചെയ്തിരുന്നു എന്നതും എയര്‍ ഇന്ത്യക്ക് നേട്ടമായി. ഇതേവിമാനം ഇന്ന് മുഴുവന്‍ പുരുഷന്മാരായ ജീവനക്കാരുമായി അമേരിക്കയിലേക്ക് തിരികെ പറക്കുമെന്നതും പ്രത്യേകതയാണ്. കേരള എന്നാണ് വിമാനത്തിന്റെ പേരായി രേഖപ്പെടുത്തിയിരിക്കുന്നത്.
ക്യാപ്റ്റന്‍ അഗര്‍വാള്‍ 8000 മണിക്കൂറിലധികം വിമാന പരിചയമുള്ള ഒരു പൈലറ്റാണെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. വിമാനത്തിലെ മറ്റ് ജീവനക്കാരും വനിതകളായിരുന്നു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് പുരി ജനുവരി വനിതസംഘത്തിന്റെ പേരുകള്‍ പരാമര്‍ശിച്ച് ഇങ്ങനെ ട്വീറ്റ് ചെയ്തു, ”എയര്‍ ഇന്ത്യയുടെ വനിതാ ശക്തി ലോകമെമ്പാടും പറക്കുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: