മാരാരിക്കുളം: പൊട്ടു വെളളരി കൃഷിയില്‍ നേട്ടവുമായി യുവ കര്‍ഷക. ചേര്‍ത്തല തെക്ക് പഞ്ചായത്ത് തിരുവിഴ കോലനാട്ട് വീട്ടില്‍ ശരണ്യയാണ് പൊട്ടുവെളളരി കൃഷിയില്‍ വിജയഗാഥ രചിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിയുടെ നേതൃത്വത്തിലുളള ജനപ്രതിനിധികള്‍ ശരണ്യയ്ക്ക് അഭിനന്ദനങ്ങളുമായി തോട്ടത്തില്‍ എത്തിയത്.
കൊടുങ്ങല്ലൂര്‍ മാതൃകയിലുള്ള പൊട്ടുവെളളരി കൃഷിയാണ് ഒന്നര ഏക്കര്‍ സ്ഥലത്ത് നടത്തിയത്.കൃതൃത കൃഷി രീതിയാണ് അവലംബിച്ചത്.ഇരിങ്ങാലക്കുടയില്‍ നിന്ന് വിത്ത് വാങ്ങി.രണ്ടു മാസം മുമ്പ് വിത്ത് വിതച്ചു.ആദ്യ ദിവസം തന്നെ 500 കിലോ പൊട്ടു വെളളരി വിളവെടുപ്പ്. ടീം കഞ്ഞിക്കുഴി കര്‍ഷക കൂട്ടായ്മയുടെ സഹായത്താലാണ് ശരണ്യ കൃഷി ചെയ്തത്.കിലോയ്ക്ക് 45 രൂപ പ്രകാരമാണ് വിപണനം.ശരണ്യയക്ക് ആവശ്യമായി സഹായം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: