തിരുവനന്തപുരം: പത്തില്‍ താഴെ പ്രായമുള്ള ആണ്കുട്ടിയ്ക്കും പന്ത്രണ്ട് വയസ്സിന് മുകളിലും പ്രായമുള്ള പെണ്‍കുട്ടിയ്ക്കും ശബരിമലയില്‍ ദര്‍ശനം നല്‍കിയെന്ന ആരോപണം. ദേവസ്വം ജീവനക്കാരുടെ എതിര്‍പ്പ് വകവെക്കാതെ ഒരു ഉന്നതന്റെ രണ്ട് മക്കള്‍ക്കും ദര്‍ശനം നല്കി
കോവിഡ് കാരണം പത്തില്‍ താഴെ പ്രായമുള്ളവര്‍ക്കും അറുപതിന് മുകളിലും പ്രായമുള്ളവര്‍ക്ക് ശബരിമല പ്രവേശനം വിലക്കിയിട്ടുണ്ട്. പെണ്‍കുട്ടിയ്ക്ക് 12 വയസ്സാണെന്നാണ് അറിയുന്നത്. പത്തില്‍ താഴെയാണ് പ്രായമെങ്കിലും അത് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാവും. അതുപോലെ 12ന് മുകളില്‍ ആണെങ്കില്‍ അത് അചാരത്തിന്റെ ലംഘനവും
എന്തായാലും കര്‍ശനമായി പ്രായപരിശോധനകള്‍ നടത്താന്‍ പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും പൊലീസും ആരോഗ്യവകുപ്പും കര്‍ശനപരിശോധന നടത്തുന്നുണ്ട്. എന്നാല്‍ ഈ മുന്‍കരുതല്‍ എല്ലാം ലംഘിച്ചാണ് കുട്ടികളെ സന്നിധാനം വരെ എത്തിച്ചതും മേല്‍ശാന്തിയുടെ കയ്യില്‍ നിന്നും പ്രസാദം വാങ്ങി നല്കിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: