തിരുവനന്തപുരം: കോവിഡ് വാക്സിന് ഒരുങ്ങേണ്ടതിനാല്‍ കേരളത്തില്‍ പള്‍സ് പോളിയോ നല്കുന്ന പദ്ധതി തല്ക്കാലം നീട്ടിവെച്ചു. സംസ്ഥാനത്ത് ജനവരി 17 മുതള്‍ പള്‍സ് പോളിയോ നല്കാന് തീരുമാനിച്ചിരുന്നതാണ്.
കോവിഡ് വാക്സിന് മുന്നോരുക്കം കാരണം തല്ക്കാലം പള്‍സ് പോളിയോ പദ്ധതി നീട്ടിവെക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിരുന്നത് പ്രകാരമാണ് കേരളം ഇത് നീട്ടിവെച്ചത്.
‘ദേശീയ പോളിയോ നിര്‍മ്മാജന പദ്ധതി പ്രകാരം ജനവരി 17 മുതലാണ് പോളിയോ നല്‍കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് വാക്സിന് വിതരണം മൂലം പോളിയോ വാക്സിന്റെ വിതരണം നിര്‍ത്തിവെക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു,’ സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: